kozhikode local

കേന്ദ്ര ബജറ്റ്; സമ്മിശ്ര പ്രതികരണം

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ ബജറ്റിനോട് സമ്മിശ്ര പ്രതികരണം. കാര്‍ഷിക- ഗ്രാമീണ മേഖലയ്ക്ക് ഉണര്‍ച്ച നല്‍കുന്നതായി ബജറ്റെന്ന് ഒരു വിഭാഗം വിലയിരുത്തുമ്പോള്‍, നാണ്യ വിള കര്‍ഷകരേയും മറ്റും പാടെ അവഗണിച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് മറുവിഭാഗവും വിലയിരുത്തി. കേര-റബര്‍ കര്‍ഷകരെയും മല്‍സ്യബന്ധന മേഖലയെയും പൂര്‍ണമായി അവഗണിച്ച ബജറ്റാണിതെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചു. കേരകൃഷിക്കും കോക്കനറ്റ് ബോര്‍ഡിനും ആവശ്യമായ തുക വകയിരുത്തിയില്ലെന്നു അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ സമ്പത്തിക അടിത്തറയെതന്നെ ബാധിക്കുന്നതാണ് ബജറ്റ്. റബര്‍ കാര്‍ഷീക ഉല്‍പന്നമല്ലാത്തതിനാല്‍ കേന്ദ്ര ബജറ്റില്‍ കോര്‍ഷീക മേഖലക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ റബര്‍ മേഖലക്കോ കര്‍ഷര്‍ക്കോ ലഭിക്കില്ല.
കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്ന വില അഞ്ച് വര്‍ഷംകൊണ്ട് അഞ്ച് ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റില്‍ നിലവില്‍ കാര്‍ഷീക ഉത്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പാക്കുന്ന നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ഇല്ല. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനോ മോറട്ടോറിയും പ്രഖ്യാപിക്കുന്ന നിര്‍ദേശങ്ങളോ ഇല്ല. മല്‍സ്യബന്ധന മേഖലക്ക് ആതൊരുവിധ ആനുകൂല്യങ്ങളും നല്‍ക്കിയിട്ടില്ല. വിദ്യാഭ്യാസ വായ്പക്കുള്ള പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച ഒരു വാക്കു പോലും ബജറ്റില്‍ ഇല്ല. ഒരു വര്‍ഷം ഒരു ലക്ഷം കോടി രൂപ വിദേശ നാണ്യം നാട്ടിലയക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി ഗുണപരമായ നടപടികളോ പുനരധിവാസ പാക്കേജുകളോ ഈ ബജറ്റില്‍ ഇല്ലെന്നും എം കെ രാഘവന്‍ പറഞ്ഞു.
ബജറ്റ് രാജ്യത്ത് സമ്മിശ്ര പ്രതികരണം ഉണ്ടാക്കുമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സിഎസി മോഹന്‍ അറിയിച്ചു. കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റ് കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കും. ഇ മാര്‍ക്കറ്റിംഗിനു പണം വകയിരുത്തിയത് ഈ മേഖലയിലെ വികസനത്തിന് കളമൊരുക്കും. ഭക്ഷ്യ സംസ്‌കരണ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം പഴം പച്ചക്കറി രംഗത്ത് തുടരുന്ന നഷ്ടം ഇല്ലാതാക്കാനും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും സഹായകമാവും.
ഇതേ സമയം കേരളത്തിന്റെ തനതായ റബ്ബര്‍, നാളികേരം എന്നിവയുടെ ഉല്‍പ്പാദന വളര്‍ച്ചക്കോ വിപണിക്കോ ഉയര്‍ച്ച നല്‍കുന്ന ഒരു പ്രഖ്യാപനവും ഉണ്ടായില്ല എന്നത് ഖേദകരമാണെന്നും അറിയിപ്പില്‍ പറഞ്ഞു. കാര്‍ഷിക- ആരോഗ്യ- വിദ്യാഭ്യാസ മേഖലക്ക് ഉത്തേജനം നല്‍കുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് ആള്‍ കേരളാ കണ്‍സ്യൂമേഴ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ആന്റ് ടാക്‌സ് ഫെയേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it