Flash News

കര്‍ഷക ക്ഷേമത്തിനും ഗ്രാമീണ മേഖലക്കും ഊന്നല്‍

കര്‍ഷക ക്ഷേമത്തിനും ഗ്രാമീണ മേഖലക്കും ഊന്നല്‍
X
Jaitley

ന്യൂഡല്‍ഹി:  ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താതെയും 45ശതമാനം നികുതി അടച്ചാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കിയും 2016-17 സാമ്പത്തികവര്‍ഷത്തെ കേന്ദ്രബജറ്റ് ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

arun-jaitley-mos
ജെയ്റ്റ്‌ലിയുടെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണിത്.

ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും പിടിച്ചു നില്‍ക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചെന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.6% സാമ്പത്തിക വളര്‍ച്ച നേടിയതായി ചൂണ്ടിക്കാട്ടി ജയ്റ്റ്‌ലി പറഞ്ഞു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ :
സാമ്പത്തിക പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ട് പോകും

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന,
വിളനാശത്തിന് കൂടുതല്‍ സഹായം നല്‍കും

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും

നബാര്‍ഡിന്റെ കീഴില്‍ നടപ്പാക്കുന്ന  ജലസേചനപദ്ധതികള്‍ക്ക് 20,000 കോടി രൂപ അനുവദിക്കും.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം ഏക്കറില്‍ ജൈവകൃഷി
നഗരമാലിന്യം വളമാക്കി മാറ്റാന്‍ പദ്ധതിക്കു രൂപം നല്‍കും
ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പാചകവാതകം

89 ജലസേചന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും

Lok-Sabha-Jaitley

ഒമ്പതു മേഖലകള്‍ക്ക് മുന്‍ഗണന :
കൃഷി, കര്‍ഷകരുടെ ക്ഷേമം, വിദ്യാഭ്യാസം, ഗ്രാമീണ മേഖല, ആരോഗ്യം, തൊഴില്‍ അടിസ്ഥാന സൗകര്യം, സാമ്പത്തിക മേഖലയുടെ പരിഷ്‌കാരം, സാമ്പത്തിക അച്ചടക്കം, നികുതി പരിഷ്‌കാരം
എന്നീ ഒമ്പതു മേഖലകള്‍ക്കാണ് ബജറ്റ് മുന്‍ഗണന നല്‍കുന്നത്.

റോഡ് ഹൈവേ വികസനത്തിന് 97000 കോടി രൂപ

കൂടുതല്‍ മോട്ടോര്‍ വാഹനങ്ങള്‍ ഈ വര്‍ഷം ഉല്‍പാദിപ്പിക്കും
പഴയ വിമാനത്താവളങ്ങളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതി

2017 ല്‍ ദേശീയപാതയില്‍ 10,000 കിലോമീറ്റര്‍ കൂടി വര്‍ധിപ്പിക്കും.
50,000 കിലോമീറ്റര്‍ സംസ്ഥാന പാതകള്‍ ദേശീയ പാതയില്‍ കൂട്ടിച്ചേര്‍ക്കും.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ കീഴില്‍ റോഡ് വികസനത്തിന് 97,000 കോടി രൂപ.

160 വിമാനത്താവളങ്ങള്‍ നവീകരിക്കും
സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കും

1000 കോടി ഇപിഎഫിലേക്ക് നീക്കിവെക്കും

ഗ്രാമവികസനത്തിന് 87,769 കോടി
എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്

സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് മുന്‍ഗണന

62 പുതിയ നവോദയ വിദ്യാലയങ്ങള്‍

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ കീഴില്‍ നൈപുണ്യ വികസനത്തിന് 1,700 കോടി
പദ്ധതിയിലൂടെ മൂന്നു വര്‍ഷത്തിനകം ഒരു കോടി യുവാക്കള്‍ക്ക് പരിശീലനം
ഉന്നത വിദ്യാഭ്യാസത്തിന് 1000 കോടി രൂപ ധനസഹായം

തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി

റിസര്‍വ് ബാങ്ക് നിയമങ്ങളില്‍ ഭേദഗതി വരുത്തും

രാജ്യമൊട്ടുക്കും എ.ടി.എം വ്യാപിപ്പിക്കും
വീട്ടുവാടക നികുതി പരിധി 24,000 രൂപയില്‍ നിന്ന് 60000 രൂപയാക്കി ഉയര്‍ത്തി

നികുതി ഇളവ്


5 കോടിക്ക് താഴെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ്് നികുതിയില്‍ ഇളവ്

5ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ക്ക് നികുതിയില്‍ 3000 രൂപയുടെ ഇളവ്

ചെറുകിട നിക്ഷപ പരിധി 2 കോടിയാക്കി ഉയര്‍ത്തി

നികുതി കൂടും


വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് നികുതി കൂടും

വില കൂടൂം


10 ലക്ഷത്തിന് മുകളില്‍ വിലയുള്ള ആഡംബര കാറുകള്‍ക്ക് വില കൂടൂം

ബീഡി ഒഴികെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും
സ്‌പോര്‍ട്‌സ ഉപകരണങ്ങള്‍ക്ക് വില കൂടും

ബ്രാന്‍ഡ്ഡ് വസ്ത്രങ്ങള്‍ക്ക് വില കൂടും

ആദായ നികുതി പരിധിയില്‍ മാറ്റമില്ല, 45ശതമാനം നികുതി അടച്ചാല്‍ കള്ളപ്പണം വെളുപ്പിക്കാം. ധനകാര്യ ബില്ലും കേന്ദ്ര ബജറ്റും കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലി സഭയുടെ മേശപ്പുറത്തുവെച്ചു.

60 സ്‌ക്വയര്‍ മീറ്ററില്‍ കുറവുള്ള വീടുകള്‍ക്ക് സേവന നികുതി ഇല്ല.



Next Story

RELATED STORIES

Share it