കേന്ദ്ര പോലീസ് സേനകളിലേക്കുള്ള എഴുത്തുപരീക്ഷ മാര്‍ച്ച് 20ന്
BY sdq Kappan12 March 2016 9:05 AM GMT
X
sdq Kappan12 March 2016 9:05 AM GMT
തിരുവനന്തപുരം: ഡല്‍ഹി പോലീസിലേക്കുള്ള സബ് ഇന്‍സ്പെക്ടര്‍, കേന്ദ സായുധ പൊലീസ് സേന, സിഐഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരെ തെരഞ്ഞടുക്കാനുള്ള 2016 ലെ സ്റ്റാഫ് സെലക്ഷന് കമ്മീഷന് എഴുത്തുപരീക്ഷ (പേപ്പര്‍-1) മാര്‍ച്ച് 20ന് ഞായറാഴ്ച രണ്ടു സമയങ്ങളിലായി നടക്കും. രാവിലെ 10 മണിമുതല്‍ 12 മണിവരെയും ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ നാലു മണി വരെയുമായിരിക്കും പരീക്ഷ.
മാര്‍ച്ച് 20ന് നടക്കുന്ന കര്‍ണാടക -കേരള മേഖലാ പരീക്ഷയ്ക്ക് 15,863 ഉദ്യോഗാര്‍ത്ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. കര്‍ണാടകയില്‍ ബംഗളൂരു, ധാര്‍വാഡ്, ഗുല്‍ബര്‍ഗ, മാംഗളൂര്, മൈസൂര്‍ എന്നിവയും, കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവയുമായിരിക്കും പരീക്ഷാ കേന്ദ്രങ്ങള്‍.
കര്‍ണാടക -കേരള മേഖലാ പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് റീജിയണല്‍ ഓഫീസിന്റെ വെബ്സൈറ്റായ http://ssckkr.kar.nic.in ല്‍ നിന്നും മാര്‍ച്ച് 10 മുതല്‍ അഡ്മിഷന് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പോസ്റ്റല്‍ വഴി അഡ്മിറ്റ് കാര്‍ഡുകള്‍ അയച്ചുകൊടുക്കുന്നതല്ല.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT