Flash News

കേന്ദ്ര ജീവനക്കാരുടെ ഭിന്നശേഷിയുള്ള മക്കളുടെ അലവന്‍സ് കൂട്ടി



ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഭിന്നശേഷിക്കാരായ മക്കളുടെ വാര്‍ഷിക വിദ്യാഭ്യാസ അലവന്‍സ് 30,000 രൂപയില്‍ നിന്ന് 54,000 രൂപയാക്കി ഉയര്‍ത്തി. ഏഴാം ശമ്പള ക—മ്മീഷന്റെ നിര്‍ദേശ പ്രകാരമാണു സാധാരണ കുട്ടികള്‍ക്കു നല്‍കുന്നതിന്റെ ഇരട്ടിത്തുക സര്‍ക്കാരുദ്യോഗസ്ഥരുടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠന െചലവിനായി അനുവദിച്ചത്. ഉദ്യോഗസ്ഥ മന്ത്രാലയമാണ് 54,000 രൂപയാക്കി ഉയര്‍ത്തിയുള്ള ഉത്തരവിറക്കിയത്. ഭാര്യയും ഭര്‍ത്താവും സര്‍ക്കാരുദ്യോഗസ്ഥരാണെങ്കില്‍ ഇവരില്‍ ഒരാള്‍ക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ഹോസ്റ്റല്‍ സബ്‌സിഡി മാസത്തില്‍ 6750 രൂപയായി നിശ്ചയിച്ചു. ശമ്പള കമ്മീഷന്‍ സര്‍ക്കാരുദ്യോഗസ്ഥരുടെ മക്കള്‍ക്ക് മാസത്തില്‍ 1500 രൂപയും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു 3000 രൂപയും ഹോസ്റ്റല്‍ സബ്‌സിഡിയായി 4500 രൂപയും വിദ്യാഭ്യാസ ആനുകൂല്യമായി അനുവദിച്ചിരുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സമയത്താണ് ആനുകൂല്യങ്ങള്‍ പുനക്രമീകരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിനായി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും. അതേസമയം മുന്‍ വര്‍ഷത്തിലും കുട്ടി ഇതേ സ്ഥാപനത്തില്‍ പഠിച്ചിരുന്നു എന്നും സര്‍ട്ടിഫിക്കറ്റില്‍ കാണിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഹോസ്റ്റല്‍ സബ്‌സിഡിക്കും സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് മതിയാവും.
Next Story

RELATED STORIES

Share it