കേന്ദ്ര ജല കമ്മീഷന്‍ അടുത്തയാഴ്ച കേരളത്തില്‍

ന്യൂഡല്‍ഹി: കേരളത്തിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്താന്‍ കേന്ദ്ര ജല കമ്മീഷന്‍ സംഘം അടുത്തയാഴ്ച കേരളത്തിലെത്തും. ലോകബാങ്ക് പ്രതിനിധികളും സംഘത്തിലുണ്ടാവുമെന്നാണു റിപോര്‍ട്ട്. ബുധനാഴ്ച കേരളത്തിലെത്തുന്ന സംഘം വൈദ്യുതി ബോര്‍ഡിലെയും ജലവിഭവ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
പ്രളയസാധ്യത മുന്നില്‍ക്കണ്ടുള്ള പുതിയ ചട്ടങ്ങളാവും സംഘം പ്രധാനമായും ചര്‍ച്ച ചെയ്യുക. അണക്കെട്ടുകളില്‍ പ്രളയസാധ്യത കണക്കിലെടുത്തുള്ള ചട്ടങ്ങളുടെ അഭാവത്തെക്കുറിച്ച് ജല കമ്മീഷന്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി 3466 കോടി രൂപയുടെ പദ്ധതിക്ക് ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതില്‍ 2626 കോടി രൂപ ലോകബാങ്കാണ് നല്‍കുന്നത്.
Next Story

RELATED STORIES

Share it