kozhikode local

കേന്ദ്ര ഊര്‍ജമന്ത്രാലയ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്: പ്രതി അറസ്റ്റില്‍

കോഴിക്കോട്: കേന്ദ്ര ഊര്‍ജ മന്ത്രാലയ പദ്ധതിയുടെ പേര് പറഞ്ഞ്് തട്ടിപ്പു നടത്തിയയാള്‍ നടക്കാവ് പോലിസിന്റെ പിടിയില്‍. തിരൂരങ്ങാടി സ്വദേശി നജീബ് (51)ആണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള എല്‍കിന്‍’ എന്ന കമ്പനിക്ക് കേന്ദ്ര ഊര്‍ജവകുപ്പിന്റെ അംഗീകാരം ഉണ്ടെന്നും ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായി വീടുകള്‍ തോറും എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നതിനുള്ള കേരളത്തിലെ അവകാശം തന്റെ കമ്പനിക്കാണെന്നും അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്.
എല്‍ഇഡിയുടെ ഒരു ജില്ലയിലെ വിതരണത്തിന് 10 ലക്ഷം നിക്ഷേപിക്കണമെന്നും അങ്ങനെ ചെയ്താല്‍ 60 ലക്ഷം രൂപയ്ക്കുള്ള ബള്‍ബുകള്‍ വിതരണത്തിനായി നല്‍കുമെന്നും പറഞ്ഞ് സാമ്പത്തിക ശേഷിയുള്ള ആളുകളെ കണ്ടെത്തി തട്ടിപ്പു നടത്തുകയാണ് ഇയാള്‍ ചെയ്തത്. ആളുകളെ വിശ്വസിപ്പിക്കുന്നതിന് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തില്‍ നിന്നു തനിക്കു ലഭിച്ച ഉത്തരവിന്റെ കോപ്പിയാണെന്നും പറഞ്ഞ് വ്യാജ രേഖകള്‍ ഇടപാടുകാരെ കാണിച്ചിരുന്നു.
കമ്പനി ആക്ട് പ്രകാരം എല്‍കിന്‍ എക്‌സ്‌പേര്‍ട്ട് ആന്‍ഡ് ട്രഡേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പാലക്കാട് രജിസ്റ്റര്‍ ചെയ്ത കമ്പനിക്ക് സ്വന്തമായി വെബ്‌സൈറ്റുണ്ടാക്കി ഇലക്ട്രോണിക്‌സ് മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് ഇടപാടുകാരെ കണ്ടെത്തുകയായിരുന്നു. 2015 ആഗസ്റ്റിതില്‍ അരകിണര്‍ സ്വദേശിയായ യുവാവില്‍ നിന്ന് 40 ലക്ഷം രൂപയടക്കം അനേകം ആളുകൡ നിന്ന്് ലക്ഷങ്ങള്‍ കൈക്കലാക്കിയ പ്രതി പിന്നീട് മുങ്ങുകയായിരുന്നു.
ചെന്നെ, ബാംഗളൂരു എന്നിവടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍ഷ്യല്‍ കണ്‍സര്‍ട്ടന്‍സി എന്നിവയുടെ പേരിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്്. പല പേരുകളിലായി ചാരിറ്റബ്ള്‍ ട്രസ്റ്റുകള്‍ രൂപീകരിച്ച് ആ മേഖലയിലും തട്ടിപ്പു നടത്തി.
ബിസിനസ് ആവശ്യത്തിന് വിദേശ ഫണ്ടുകള്‍ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് കേരളത്തിലെയും ചെന്നൈയിലേയും ബംഗളൂരുവിലേയും  ബിസിനസുകാരില്‍ നിന്നു ഇയാള്‍ വന്‍ തുക കൈക്കലാക്കിയതായും സൂചനയുണ്ട്്. മാനഹാനി ഭയന്നും ഇടപാടുകള്‍ക്ക് മതിയായ രേഖകള്‍ ഇല്ലാത്തതും കാരണമാണ് പലരും പരാതി നല്‍കാന്‍ മടിച്ചത്. മൂന്നു വര്‍ഷത്തോളമായി ബംഗളൂരുവിലും ചെന്നൈയിലും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ നടക്കാവ് സിഐ ടി കെ അഷ്‌റഫ്, എഎസ്്്്‌ഐ അനില്‍ കുമാര്‍, സിപിഒ മാരായ ദിലീഷ്, പ്രജീഷ്്് എന്നിവര്‍ ചേര്‍ന്ന് ചെന്നൈ വടപളനിയിലുള്ള ആഢംബര ഹോട്ടലിനടുത്ത് വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്്.
ഇയാള്‍ക്കെതിരേ ഫറോക്ക്, വൈക്കം, കളമശ്ശേരി, കലൂര്‍, പനമ്പിള്ളി നഗര്‍ എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ഇന്‍കം ടാക്‌സിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ബാങ്ക് അക്കൗണ്ട് മുഖാന്തരം പണം കൈമാറുന്നത് നിരുല്‍സാഹപ്പെടുത്തി നേരിട്ടായിരുന്നു പലരില്‍ നിന്നും ഇയാള്‍ പണം കൈപ്പറ്റിയിരുന്നത്. ഈ രീതിയില്‍ പ്രതിക്ക് വലിയ തുക നല്‍കിയ രണ്ടുപേര്‍ ആത്മഹത്യ ചെയ്തതായും പൊലിസിനു വിവരം ലഭിച്ചു. കോടതി പ്രതിയെ റിമാന്‍ഡ്് ചെയ്തു.
Next Story

RELATED STORIES

Share it