Kollam Local

കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ 16 റോഡുകളുടെ പണികള്‍ പൂര്‍ത്തീകരിച്ചു: കൊടിക്കുന്നില്‍ സുരേഷ് എംപി

കൊല്ലം: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം എന്നീ അസംബ്ലി മണ്ഡലങ്ങളിലായി 16 റോഡുകള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംജി.എസ് വൈയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. മഴക്കാലമായതിനാല്‍ ടാറിങ് ജോലികള്‍ക്ക് കാലതാമസം നേരിട്ടു. അടുത്ത മാസത്തോടെ മുഴുവന്‍ റോഡുകളുടേയും ഉദ്ഘാടനം നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.അലിമുക്ക്-ചെമ്പനരുവി റോഡ് (കറവൂര്‍- കോട്ടക്കയം) (4 കോടി 32 ലക്ഷം രൂപ) നെടുവന്നൂര്‍-പുത്തലത്ത് റോഡ് (159.44 ലക്ഷം രൂപ) കുര - കുര വായനശാല റോഡ് (66.86 ലക്ഷം രൂപ) മാലൂര്‍-മാലൂര്‍ കോളേജ് റോഡ് (100.19 ലക്ഷം രൂപ) ആവണീശ്വരം- മഞ്ഞക്കാല റോഡ് (70.51 ലക്ഷം രൂപ) നെടുമ്പറമ്പ് - ഇടത്തറ റോഡ് (157.15 ലക്ഷം രൂപ) കുര- അരിങ്ങട റോഡ് (76.95 ലക്ഷം രൂപ) (പത്തനാപുരം മണ്ഡലം), ഞാങ്കടവ്- പൂമല കോളനി റോഡ്, (1 കോടി 57 ലക്ഷം രൂപ), കണ്ണമം- തെങ്ങമം റോഡ് (1 കോടി 35 ലക്ഷം രൂപ), കണ്ണമം- പാറക്കടവ് റോഡ് (57.42 ലക്ഷം രൂപ) കുമരംചിറ-കക്കാക്കുന്ന് റോഡ് (140.47 ലക്ഷം രൂപ), കുമരംചിറ- ആലുമുക്ക് റോഡ് (99.15 ലക്ഷം രൂപ) (കുന്നത്തൂര്‍ മണ്ഡലം) മാവേലി ജങ്ഷന്‍- പെരുംകുളം എന്‍എസ്എസ് കരയോഗം- വള്ളക്കടവ് റോഡ് (86.84 ലക്ഷം രൂപ) കലയപുരം- ആറ്റുവാശ്ശേരി റോഡ് (1 കോടി 25 ലക്ഷം രൂപ) മേഴ്‌സി ഹോസ്പിറ്റല്‍- അമ്പലക്കര- മുള്ളിയ റോഡ് (199.44 ലക്ഷം രൂപ) മുട്ടറ - മുട്ടറ വെസ്റ്റ് റോഡ് (കൊട്ടാരക്കര മണ്ഡലം) തുടങ്ങിയ റോഡുകളുടെ പണികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. 2016-17 വര്‍ഷത്തില്‍ കൊല്ലം ജില്ലയ്ക്ക് 100 കി.മി റോഡുകള്‍ക്കുള്ള അനുമതിയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ളത്. അത് അപര്യാപ്തമാണെന്നും കൂടുതല്‍ റോഡുകള്‍ ഏറ്റെടുക്കുന്നതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
Next Story

RELATED STORIES

Share it