kasaragod local

കേന്ദ്രസര്‍വകലാശാലയും കിന്‍ഫ്രയും ജില്ലയിലെത്തിക്കാന്‍ സമ്മര്‍ദം ചെലുത്തി

കാസര്‍കോട്്: 2005ലെ യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തിന് അനുവദിച്ച കേന്ദ്രസര്‍വകലാശാല കാസര്‍കോട് ജില്ലയില്‍ സ്ഥാപിച്ചുകിട്ടുന്നതിനായി ചെര്‍ക്കളം ഏറെ പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ കേന്ദ്രമന്ത്രിമാരായിരുന്ന എ കെ ആന്റണി, പ്രഫ. കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ് എന്നിവരുമായി ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ ചെര്‍ക്കളവും കണ്‍വീനര്‍ പി ഗംഗാധരന്‍നായരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പെരിയയില്‍ തന്നെ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഇതിന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പെരിയയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഉടമസ്ഥതിയുള്ള 360 ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. നേരത്തെ കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളത്താണ് യൂനിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ എംപിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നത്. പിന്നീട് എല്ലാവര്‍ക്കും സൗകര്യ പ്രദമായ ദേശീയപാതയോരത്തെ പെരിയയില്‍ സ്ഥാപിക്കാന്‍ ധാരണയാവുകയായിരുന്നു.
പ്രസ്തുത സ്ഥലത്തിന്റെ രേഖകള്‍ 2009ല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് അന്നത്തെ മാനവവിഭവശേഷി സഹമന്ത്രിയായിരുന്ന ഇ അഹമ്മദാണ് കൈമാറിയത്. സീതാംഗോളിയിലെ വ്യവസായ പാര്‍ക്ക്, ബെദ്രടുക്ക കെല്‍ ഫാക്ടറി എന്നിവ അനുവദിച്ചുകിട്ടുന്നതിലും ചെര്‍ക്കളത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നു.
Next Story

RELATED STORIES

Share it