ernakulam local

കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വരഹിത നിലപാടില്‍ നിന്നും പിന്തിരിയണം:എന്‍സിപി

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയ അപകടമരണങ്ങള്‍ ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ നേരില്‍കാണാന്‍ പ്രധാനമന്ത്രി എത്താതിരുന്നത് കേരളത്തോടുള്ള അവഗണന മാത്രമാണെന്നും മുന്‍കാല പ്രധാനമന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ട സന്ദര്‍ഭമാണിതെന്നും ബിജെപി കേന്ദ്ര ഗവണ്‍മെന്റിന്റെ അടിയന്തിര സഹായം എത്തേണ്ടിടത്ത് സഹായം എത്തിക്കാതെ കേന്ദ്രഗവണ്‍മെന്റ് മലക്കം മറിയുന്നത് മനുഷ്യത്വരഹിതമാണെന്നും വാചകകസര്‍ത്തുകൊണ്ട് ജനങ്ങളെ പിടിച്ചു നിര്‍ത്താനാവില്ലെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഒതുങ്ങിപ്പോയത് ദുഖകരമാണ്.
ജനിച്ച് കുഞ്ഞുങ്ങള്‍ക്ക് ഉടന്‍ ആധാര്‍കൊടുത്തു എന്നതില്‍ അഭിമാനം കൊള്ളാതെ യുപിയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ജീവവായു കൊടുത്തിരുന്നെങ്കില്‍ 312 പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കില്ലായിരുന്നുവെന്നും എന്‍സിപി ജില്ലാ ജന.സെക്രട്ടറി കെ കെ ജയപ്രകാശ് പറഞ്ഞു.
എന്‍സിപി എളമക്കര മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഗവണ്‍മെന്റിന്റെ പരിധിയില്‍ നിന്ന് കൊണ്ടു ചെയ്യാവുന്ന കാര്യങ്ങള്‍ അപര്യാപ്തമായി എങ്കില്‍ അതിന് ഉത്തരവാദി കേന്ദ്രഗവണ്‍മെന്റാണെന്നും ജയപ്രകാശ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി പി മുരളീധരന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ പി ജെ കുഞ്ഞുമോന്‍, എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് വി രാംകുമാര്‍, ഇക്ബാല്‍ ചെടിപറമ്പില്‍, വി എസ് ജലീല്‍, അഗസ്റ്റിന്‍ റോച്ച സംസാരിച്ചു.
Next Story

RELATED STORIES

Share it