kozhikode local

കേന്ദ്രസര്‍ക്കാര്‍ ബാങ്കിങ് മേഖലയെ തകര്‍ക്കുന്നു

കോഴിക്കോട്: ബാങ്കിങ് മേഖലയെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ഗ്രാമീണ്‍ ബാങ്ക് സ്റ്റാഫ് അസോസിയേഷന്റെയും കേരള ഗ്രാമീണ്‍ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഗ്രസ്സിന്റെയും സംയുക്ത ദൈ്വവാര്‍ഷിക സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
വന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ലോണുകള്‍ നിഷ്‌ക്രിയ ആസ്തികളായി മാറുന്നു. ഇവര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും ബാങ്ക് മാനേജ്‌മെന്റും മടിച്ചു നില്‍ക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എഐസിസി സെക്രട്ടറി രാമചന്ദ്രന്‍ കുന്തിയ അഭിപ്രായപ്പെട്ടു.
പാവപ്പെട്ടവരുടെ വായ്പ തിരിച്ചു പിടിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ വന്‍ വ്യവസായികള്‍ നിര്‍ബാധം വിഹരിക്കുന്ന സ്ഥിതിയാണുള്ളതെന്നും ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരേ പ്രതികരിക്കുവാന്‍ ട്രേഡ് യൂനിയനുകള്‍ മുന്നോട്ടുവരണമെന്നും ഐഎന്‍ടിയുസി അതിന് നേതൃത്വം നല്‍കുമെന്നും ഐഎന്‍ടിയുസി അഖിലേന്ത്യ വൈസ് പ്രസിഡന്റു കൂടിയായ രാമചന്ദ്രന്‍ കുന്തിയ പറഞ്ഞു.
മലബാര്‍ പാലസില്‍ പ്രസിഡന്റ് സി ഹരിദാസ് (മുന്‍ എംപി അധ്യക്ഷത വഹിച്ചു) ഇന്ത്യന്‍ നാഷനല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ് സുഭാഷ് സാവന്ത് മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി പ്രസിഡന്റ് കെ സി അബു, അഡ്വ. എം രാജന്‍, പ്രകാശ് സോണി, കെ രാജീവ്, ടി സോമന്‍, എം ബാബു ജോസ്, കെ ജനാര്‍ദ്ദന്‍ സംസാരിച്ചു. സമാപന സമ്മേളനം എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it