Flash News

കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു : നായ്ക്കളെയും മല്‍സ്യങ്ങളെയും വളര്‍ത്തുന്നവര്‍ക്കും രജിസ്‌ട്രേഷന്‍



ന്യൂഡല്‍ഹി: നായ്ക്കളെയും മല്‍സ്യങ്ങളെയും വളര്‍ത്തുന്നവരും പ്രജനനം നടത്തുന്നവരും ഇനിമുതല്‍ പ്രാദേശിക അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗരേഖ. അതോടൊപ്പം വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യം സംബന്ധിച്ച വാര്‍ഷിക റിപോര്‍ട്ടും സമര്‍പ്പിക്കണം. നായ്ക്കുട്ടികളെയും മല്‍സ്യങ്ങളെയും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. സ്ഥാപനങ്ങള്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. എസ് ചിന്നികൃഷ്ണ കമ്മിറ്റിയാണ് മാര്‍ഗരേഖയ്ക്കു രൂപംനല്‍കിയത്. വളര്‍ത്തു മല്‍സ്യങ്ങളെ വില്‍ക്കുന്ന കടകളില്‍ അവയെ ശുദ്ധമായ സാഹചര്യത്തിലാണ് വളര്‍ത്തേണ്ടത്. മല്‍സ്യങ്ങളെ വില്‍ക്കുന്ന കടയില്‍ മൃഗങ്ങളെ വില്‍ക്കരുതെന്നും മാര്‍ഗരേഖ പറയുന്നു.
Next Story

RELATED STORIES

Share it