palakkad local

കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണം: എം ബി രാജേഷ് എംപി

പാലക്കാട്: റെയില്‍ വേയില്‍ നിലവിലുള്ള ഒഴിവുകള്‍ വിരമിച്ച ജിവനക്കാറെ നിയമിച്ച നികത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് പാലക്കാട് എംപി എംബി രാജേഷ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍ വേ മന്ത്രി പീയുഷ് ഗോയലിനും   റെയില്‍ വേ പാലക്കാട് ഡിവിഷനല്‍ മാനജര്‍ നരേഷ് ലാല്‍ വാനിക്കും എംപി കത്തയച്ചു. ഒഴിവുകളിലേക്ക് വിരമിച്ച ഉദ്യോഗസ്ഥ െപരിഗണിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നടപടി.
റെയില്‍ വേയിലെ നിയമനങ്ങള്‍ക്ക് തടസമാവുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളാണ്. ഇതു തിരുത്തണം. താല്‍ക്കാലിക നിയമനങ്ങളില്‍ പോലും ചെറുപ്പക്കാരെ പരിഗണിക്കില്ല എന്ന നിലപാട് അംഗീകരിക്കാനാവില്ല. റെയില്‍വേ സ്വകാര്യ വകല്‍ക്കരണത്തിന് ആക്കം കൂട്ടുന്നതാണ് നടപടിയെന്നും എംപി ആരോപിച്ചു.
യുവാക്കളെ അവഗണിക്കുന്ന നടപടി യാതൊരു തരത്തിലും അംഗീകരിക്കാനാവില്ല. നിലവിലുള്ള ഒഴുവുകള്‍ റെയില്‍വേയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ അടക്കം ബാധിക്കു മെന്നതിനാല്‍ മുഴുവന്‍ ഒഴിവുകളും നിയമാനു സൃതമായി  നികത്തണമെന്നും എപി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it