thrissur local

കേന്ദ്രസര്‍ക്കാര്‍ നിരോധനത്തിനെതിരേ പ്രതീകാത്മക കന്നുകാലി ചന്ത സംഘടിപ്പിച്ചു



കുന്നംകുളം: കന്നുകാലികളെ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും കന്നുകാലി കശാപ്പ് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക കന്നുകാലി ചന്തയും പ്രതിഷേധ പൊതുയോഗവും സംഘടിപ്പിച്ചു. മറ്റം സെന്ററില്‍ കര്‍ഷകസംഘം സംസ്ഥാന കമ്മറ്റിയംഗം എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ കൊച്ചനിയന്‍ അധ്യക്ഷനായി. സിപിഎം ഏരിയാ സെക്രട്ടറി ടി കെ വാസു, കെഎസ്‌കെടിയു ഏരിയാ സെക്രട്ടറി പിഎന്‍ സുകുദേവന്‍, പഞ്ചായത്ത് പ്രസിഡന്റ് കെജി പ്രമോദ്, ലോക്കല്‍ സെക്രട്ടറിമാരായ സി അംബികേശന്‍, എഎന്‍ സജീവന്‍, മഹിളാസംഘം ഏരിയാ സെക്രട്ടറി ഉഷ പ്രഭുകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it