കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: സുധീരന്‍

തിരുവനന്തപുരം: കടല്‍ക്കൊലക്കേസിലെ പ്രതിയെ ഇറ്റലിയിലേക്ക് തിരിച്ചയക്കുന്നതിന് അനുകൂലമായ നിലപാട് സുപ്രിംകോടതിയില്‍ സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് നേരത്തേ നരേന്ദ്രമോദിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇന്ത്യയിലെ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവനേക്കാള്‍ മോദി വിലകല്‍പിക്കുന്നത് തന്റെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാെണന്ന് സുധീരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it