thrissur local

കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ പ്രക്ഷോഭങ്ങള്‍ നടത്താന്‍ സംഘടന ശക്തിപ്പെടുത്തണമെന്ന്

തൃശൂര്‍: കേന്ദ്രസര്‍ക്കാറിന്റെ ക ര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്താന്‍ സംഘടന ശക്തിപ്പെടുത്തേണ്ടത്തുണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു. അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ കിസാന്‍ സഭ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം ശക്തിപ്പെടുത്താനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും പ്രചരിപ്പിക്കാനും കിസാന്‍ സഭയ്ക്ക് നല്ല പങ്കുവഹിക്കാനുണ്ട്. അത് ഫലപ്രദമായി നിര്‍വ്വഹിക്കണമെങ്കില്‍ പ്രസ്ഥാനത്തിന്റെ സംഘടനാ സംവിധാനം കുറേക്കൂടി ചിട്ടപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും വേണം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും നിരവധി പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
അത് പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ കിസാന്‍സഭ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ കെ വാരിയര്‍ സ്മരകത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് കെ വി വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍ കെ സുബ്രഹ്മണ്യന്‍ പ്രവര്‍ത്തന പരിപാടി അവതരിപ്പിച്ചു. കിസാന്‍ സഭ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ രാജേന്ദ്രബാബു, കെ കെ ചന്ദ്രന്‍, വി കെ ദിനേഷന്‍, ടി വി രാമകൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം ജി നാരായണന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജെന്നി, ഡെപ്യൂട്ടി മേയര്‍ ബീന മുരളി സംസാരിച്ചു.
Next Story

RELATED STORIES

Share it