Flash News

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങള്‍ ക്ഷീരോല്‍പാദന മേഖലയെബാധിക്കും : മുഖ്യമന്ത്രി



തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങള്‍ ക്ഷീരോല്‍പാദന മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 15 ലക്ഷത്തോളം കന്നുകാലികളാണ് ഒരു വര്‍ഷത്തില്‍ കേരളത്തിലെത്തുന്നത്. 6552 കോടിയുടെ മാട്ടിറച്ചി കച്ചവടമാണ് ഒരു വര്‍ഷം കേരളത്തില്‍ നടക്കുന്നത്. 2.52 ലക്ഷം ടണ്‍ മാട്ടിറച്ചി ഒരു വര്‍ഷം ഇവിടെ വ്യാപാരം നടത്തുന്നു. അഞ്ച് ലക്ഷത്തോളം പേരാണ് യഥാര്‍ഥത്തില്‍ ഈ മേഖലയില്‍  തൊഴിലെടുക്കുന്നത്. ഇറച്ചി മാത്രമല്ല എല്ലിന്റെയും തോലിന്റെയുംവരെ വലിയ വിലയുടെ വ്യാപാരം നടക്കുന്ന മേഖലയാണിത്. ഗോമാതാവ് എന്ന് പറഞ്ഞുനടക്കുന്നവര്‍ ആരെങ്കിലും അവരുടെ വീട്ടില്‍ ഗോമാതാവിനെ സംരക്ഷിക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ തൊഴില്‍ മേഖലയെയും വ്യാപാരമേഖലയെയും പാലുല്‍പാദനത്തെയും പുതിയ വിജ്ഞാപനം പ്രതികൂലമായി ബാധിക്കും. ഭരണഘടനയുടെ 19ാം അനുച്ഛേദ—മനുസരിച്ച് തൊഴിലെടുത്ത് ജീവിക്കുകയെന്നത് പൗരന്റെ മൗലിക അവകാശമാണ് അതിന്റെ ലംഘനമാണ് കേന്ദ്ര വിജ്ഞാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it