kasaragod local

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ട്രെയിന്‍ തടഞ്ഞു

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് ട്രെയിന്‍ തടഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവജിവെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. സി ജെ സജിത്ത്, കെ സബീഷ്, പി ശിവപ്രസാദ്, രേവതികുമ്പള, പി കെ നിഷാന്ത്, സി സുരേശന്‍, ഷാലു മാത്യു, ടി കെ മനോജ്, കെ ജയന്‍, കെ മണികണ്ഠന്‍ സംസാരിച്ചു. സമരത്തിന് ഐക്യദാര്‍ഡ്യവുമായി സിഐടിയു കാഞ്ഞങ്ങാട് എരിയയിലെ പ്രവര്‍ത്തകര്‍ പ്രകടനമായി റെയില്‍വേ സ്‌റ്റേഷനിലെത്തി. കാറ്റാടി കുമാരന്‍, ഡി വി അമ്പാടി, കെ വി രാഘവന്‍, ബല്ലാ രാജന്‍, എം ആര്‍ ദിനേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it