Business

കേന്ദ്രസര്‍ക്കാരിന്റെ ഗൂഗ്ള്‍ നികുതി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിരിച്ചടിയാകും

കേന്ദ്രസര്‍ക്കാരിന്റെ ഗൂഗ്ള്‍ നികുതി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിരിച്ചടിയാകും
X
google-modi

മുംബൈ: കേന്ദ്രസര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ഗൂഗ്ള്‍ ടാക്‌സ് രാജ്യത്തെ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകും. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനങ്ങള്‍ വാരിക്കോരി നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ തന്നെ ഇത്തരമൊരു നികുതി കൊണ്ടുവന്നതാണ് കൗതുകകരം. നികുതി നിര്‍ദേശം അനുസരിക്കേണ്ടി വരുന്നതോടെ വരുന്ന അധികനടത്തിപ്പ് ചെലവുകളും അക്കൗണ്ടിങ് ബുദ്ധിമുട്ടുകളുമാണ് പുതുസംരംഭകരെ ഏറെ വലയ്ക്കുക. ഇത്തരം പ്രശ്‌നങ്ങള്‍ വലിയ സംരംഭങ്ങളെ കാര്യമായി ബാധിക്കില്ലെങ്കിലും സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. രാജ്യത്ത് ഓണ്‍ലൈനായി പരസ്യവിപണി നടത്തുന്ന ഗൂഗ്ള്‍, ഫേസ്ബുക്ക്, യാഹു, ട്വിറ്റര്‍ തുടങ്ങിയവയ്ക്കാണ് നികുതി ഏര്‍പ്പെടുത്തുന്നത്.

[related] ഓണ്‍ലൈനായി നടത്തുന്ന ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്ക് ആറു ശതമാനമാണ് സര്‍ക്കാര്‍ ചുമത്തുന്ന നികുതി. ഇതിനുപുറമെ ഓണ്‍ലൈനായുള്ള മറ്റു സേവനങ്ങള്‍ക്കും നികുതി ചുമത്താന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. ഇന്റര്‍നെറ്റിലെ വമ്പന്‍മാരായ ഗൂഗിളിനിും ഫേസ്ബുക്കിനുമൊക്കെ പരോക്ഷമായി നികുതി ചുമത്താനാണ് പുതിയ നീക്കമെങ്കിലും ആത്യന്തികമായി ഇവര്‍ തങ്ങളുടെ ഭാരം താഴേത്തട്ടിലെ പരസ്യക്കാരിലേക്ക്് കൈമാറുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
ഓണ്‍ലൈന്‍ ഡിസൈനിങ്, വെബ് ഹോസ്റ്റിങ്,വെബ്‌സൈറ്റ് പരിപാലനം, പാട്ട്, സിനിമ, പുസ്തകം, കളികള്‍ എന്നിവ ഓണ്‍ലൈനില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കല്‍ എന്നിവയ്ക്കും നികുതി ചുമത്താമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
Next Story

RELATED STORIES

Share it