Flash News

കേന്ദ്രസര്‍ക്കാരിനും അരുണ്‍ജെയ്റ്റ്‌ലിക്കുമെതിരെ കോടതിയെ സമീപിക്കുമെന്ന് കീര്‍ത്തി ആസാദ്

ന്യൂഡല്‍ഹി : മോഡി സര്‍ക്കാരിനും കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്കുമെതിരെ കോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി എം പി കീര്‍ത്തി ആസാദ്. അരുണ്‍ജെയ്റ്റ്‌ലിക്കെതിരെ ആരോപണങ്ങളുന്നയിച്ചതിനെത്തുടര്‍ന്നാണ് ആസാദ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. ഡിഡിസിഎ-ഹോക്കി ഇന്ത്യ ക്രമക്കേടുകളില്‍ അരുണ്‍ജയ്റ്റ്‌ലിയുടെ പങ്ക് സംബന്ധിച്ച് താന്‍ അരുണ്‍ജെയ്റ്റ്‌ലിക്കയച്ച കത്തും ആസാദ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
സിബിഐ കൂട്ടിലടയ്ക്കപ്പെട്ട തത്തയായി തുടരുന്നുവെന്ന് പറഞ്ഞ ആസാദ്, ഒരു പ്രത്യേക ഓഡിറ്ററെ വീണ്ടും നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഡിഡിസിഎ ഭാരവാഹികള്‍ക്ക് അയച്ച ദുരൂഹമായ മെയിലിന് പിന്നില്‍ ജയ്റ്റ്‌ലിയാണെന്നും ആരോപിച്ചു. ആസാദിനും കെജ്രിവാളിനും എതിരെ അപകീര്‍ത്തികേസ് ഫയല്‍ ചെയ്യണമെന്നും ഈ മെയിലില്‍ ആവശ്യമുണ്ടായിരുന്നു. ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റിന് നിരീക്ഷകനായി ഡല്‍ഹി ഹൈക്കോടതി നിയമിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ സമര്‍പ്പിച്ച റിപോര്‍ട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പലതും ശരിവെക്കുന്നതായും ആസാദ് പറഞ്ഞു. മുദ്്ഗല്‍ രണ്ടാമത്തെ റിപോര്‍ട്ട് സമര്‍പിച്ചു കഴിഞ്ഞാല്‍ താന്‍ കോടതിയില്‍ റിട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.







Next Story

RELATED STORIES

Share it