ernakulam local

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ പരാജയം: എസ്ഡിപിഐ

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ദുരന്തം നേരിടുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞും ജനറല്‍ സെക്രട്ടറി വി എം ഫൈസലും ആരോപിച്ചു.
കടല്‍ ക്ഷോഭത്തെ ക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കുന്നതില്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സികളുടേയും ഫലപ്രദമായി നടപടിയെടുക്കുന്നതില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും വീഴ്ച പൊറുക്കാനാവാത്തതാണ്.                   കേരളത്തിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും മിനിക്കോയിലും വീശിയടിച്ച കൊടുങ്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പോലും തയ്യാറാവാത്തത് സര്‍ക്കാരുകളുടെ ധാര്‍ഷ്ട്യമാണ് കാണിക്കുന്നത്.
ഒട്ടനവധി ജീവനുകള്‍ പൊലിയുകയും കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്ത ദുരന്തമുഖത്ത്  സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനോ ജനങ്ങളെ ആശ്വസിപ്പിക്കാനോ കഴിഞ്ഞിട്ടില്ല.
കടലില്‍ പോയി മടങ്ങി വരാത്തവരെക്കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കില്ല.   ദുരിതാശ്വാസ ക്യാംപുകളെക്കുറിച്ച് നിരവധി പരാതികളാണു യരുന്നത്. ദുരിതം നേരിട്ടവര്‍ക്ക് മികച്ച നിലയില്‍ പുനരധിവാസം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ എത്രയും പെട്ടന്ന് നടപടി യെടുക്കണം. സുനാമി ദുരന്തത്തോളം ഭീതി വിതച്ച ദുരന്തത്തില്‍ നിന്നും തീരമേഖല ഇപ്പോഴും മുക്തമായിട്ടില്ല.
കടലില്‍ നിന്നും മടങ്ങിയെത്താത്ത തൊഴിലാളികളുടെ ബന്ധുക്കളുടെ നിലവിളിക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെവികൊടുക്കാന്‍ തയ്യാറാവാത്തത് കെടുകാര്യസ്ഥതയുടെ തുടര്‍ച്ചയാണ്. ഫലപ്രദമായി ഇടപെടാന്‍ സാധിക്കാത്ത സര്‍ക്കാറിന്റെ വീഴ്ചക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it