കേന്ദ്രവിവേചനത്തിനെതിരേ സംസ്ഥാനങ്ങളുടെ പ്രത്യേക കണ്‍വന്‍ഷന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ധനവിവേചനത്തിനെതിരേ സംസ്ഥാനങ്ങളുടെ പ്രത്യേക കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തിനൊടുവില്‍ ഡല്‍ഹിയില്‍ പ്രഖ്യാപനമുണ്ടാവും. സംസ്ഥാനങ്ങള്‍ക്കെതിരേയുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവേചനങ്ങളോടുള്ള പ്രതിഷേധമുന്നേറ്റമായി ഇതു മാറും.
സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ച് നല്‍കുന്ന കേന്ദ്ര നികുതി വിഹിതം നിലവിലെ 42 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കുക എന്നതാണ് സംസ്ഥാനങ്ങളുടെ പ്രധാന ആവശ്യം. വര്‍ധിച്ചുവരുന്ന സെസിന്റെയും സര്‍ചാര്‍ജുകളുടെയും ഫലമായി സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതത്തിലുണ്ടായ കുറവ്, ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയിലുണ്ടായ കുറവ് എന്നിവ പരിഹരിക്കണമെന്നാണ് ആവശ്യം.
റബര്‍ കര്‍ഷകര്‍ക്കായി 250 കോടി രൂപ വകയിരുത്തണമെന്നു ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഡിആര്‍എഫിന് 3000 കോടിയായും ഇതിലെ കേന്ദ്ര വിഹിതം 90 ശതമാനമായും ഉയര്‍ത്തണമെന്നും 15ാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഹൈബി ഈഡന്‍, വി ഡി സതീശന്‍, വി ടി ബല്‍റാം, റോജി എം ജോണ്‍ എന്നിവരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
Next Story

RELATED STORIES

Share it