Flash News

കേന്ദ്രമന്ത്രി ഹെഗഡേയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ്

കേന്ദ്രമന്ത്രി ഹെഗഡേയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി  പ്രകാശ് രാജ്
X


ചെന്നൈ: പിതൃത്വമില്ലാത്തവരാണ് മതേതരവാദികള്‍ എന്ന തരത്തിലുള്ള കേന്ദ്രതൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് തമിഴ് നടന്‍ പ്രകാശ് രാജ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഹെഗ്‌ഡെയ്ക്കുള്ള തുറന്ന കത്തിലാണ് വിമര്‍ശനം.
മതനിരപേക്ഷരായ മനുഷ്യരുടെ മാതൃത്വത്തേയും പിതൃത്വത്തേയും രക്തബന്ധത്തേയും കുറിച്ച് നിലവാരം കുറഞ്ഞ പരാമര്‍ശമാണ് താങ്കള്‍ നടത്തിയത്്്. രക്തം കൊണ്ട് ഒരാളുടെ ജാതിയോ മതമോ നിര്‍ണ്ണയിക്കാന്‍ സാധിക്കില്ല.
എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും സ്വീകരിക്കലുമാണ് മതനിരപേക്ഷരത; മതവും വിശ്വാസവും ഇല്ലാതിരിക്കലല്ല. എന്നാണ് താങ്കള്‍ വിദ്വേഷം വിതയ്ക്കലില്‍ നിന്ന് ഉണരുക?
ഒരാളുടെ മാതൃ-പിതൃത്വത്തെ അപമാനിക്കുന്നതിലേക്ക് ഒരു ജനപ്രതിനിധിയായിരിക്കെ താങ്കള്‍ക്കെങ്ങനെ തരം താഴാന്‍ കഴിയുന്നു?- പ്രകാശ് രാജ് ചോദിച്ചു.
Next Story

RELATED STORIES

Share it