kannur local

കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഇന്ന് കണ്ണൂരില്‍: കനത്ത സുരക്ഷ



കണ്ണൂര്‍: ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രാകാശ് ജാവ്‌ദേക്കര്‍ക്ക് കനത്ത പോലിസ് സുരക്ഷയൊരുക്കാന്‍ നിര്‍ദേശം.ഡല്‍ഹിയിലെ എകെജി ഭവനില്‍ അതിക്രമിച്ച് കയറി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സംഘപരിവാര പ്രവര്‍ത്തകന്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഉയരാനിടയുണ്ടെന്ന് പോലിസ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്നലെ കാസര്‍കോട് ജില്ലയിലുണ്ടായിരുന്ന കേന്ദ്രമന്ത്രിക്കെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. കണ്ണൂര്‍നഗരത്തിലെ താണ സാധു കല്യാണ മണ്ഡപത്തിലാണ് പ്രകാശ് ജാവ്‌ദേക്ക റുടെ ആദ്യപരിപാടി. രാവിലെ 10ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിന് പഴുയതടച്ച സുരക്ഷയാണ് പോലിസ് ഒരുക്കുക. ഇതിനുശേഷം ഉച്ചയ്ക്ക് ഒന്നിനു പേരാവൂര്‍ മണ്ഡലത്തിലെ മുഴക്കുന്ന് വടക്കിനി ഇല്ലം കോളനിയില്‍ കോളനി നിവാസികളോടൊപ്പം ഉച്ചഭക്ഷണം. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് രാജ്യത്തെ കോളനികളില്‍ മന്ത്രിമാര്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണിത്. തുടര്‍ന്ന് 2.30ന് പാനൂര്‍ മാക്കൂല്‍പീടികയില്‍ കെ ടി ജയകൃഷ്ണന്‍ സ്മൃതി മന്ദിരം ഉദ്ഘാടനം എന്നിവയാണ് പരിപാടികള്‍. ഇതില്‍ പാനൂരില്‍ സിപിഎം-ആര്‍എസ്എസ് സംഘ ര്‍ഷം പതിവായ മേഖലയാണെന്നതും പോലിസിനെ കുഴക്കുന്നുണ്ട്.
Next Story

RELATED STORIES

Share it