കേന്ദ്രമന്ത്രി ഒറമിന്റെ വാഹനത്തിന് ചീമുട്ടയേറ്
BY fousiya sidheek15 Jun 2017 3:49 AM GMT
fousiya sidheek15 Jun 2017 3:49 AM GMT
കേന്ദ്രപാറ(ഒഡീഷ): കേന്ദ്ര ആദിവാസി കാര്യമന്ത്രി ജുവല്‍ ഒറമിന്റെ വാഹനത്തിനു നേരെ ബിജെഡി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. അവര്‍ മന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കുകയും ചെയ്തു.കേന്ദ്രപാറ ജില്ലയിലെ രാജ് കനികയില്‍ “സബ്കാ ബാത്, സബ്കാ വികാസ്’ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു മന്ത്രി. സംഭവത്തെ ഒറം അപലപിച്ചു. ആദിവാസി വിരുദ്ധ മനോഭാവമാണ് ബിജെഡി പ്രദര്‍ശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ സമാധാനം ഉറപ്പാക്കാന്‍ പോലിസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രപാറ എസ്പി ദയാനിധി ഗോചയത് പറഞ്ഞു. സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച നൂറിലേറെ കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അനിഷ്ടസംഭവം ഒഴിവാക്കാനാവുമായിരുന്നെന്നും ബിജെപി ജില്ലാഘടകം അധ്യക്ഷന്‍ ജ്ഞാനദേബ് ബൂറ പറഞ്ഞു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT