കേന്ദ്രമന്ത്രിയുടെ വസതിയില്‍ പിടികിട്ടാപ്പുള്ളി; പരാതിയുമായി കോണ്‍ഗ്രസ് ധാര്‍മിക കമ്മിറ്റിയില്‍

ന്യൂഡല്‍ഹി: കൊലപാതകക്കേസിലെ പിടികിട്ടാപ്പുള്ളിയെ തന്റെ വസതിയില്‍ താമസിപ്പിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭാ ധാര്‍മി ക കമ്മിറ്റിക്കു പരാതിനല്‍കി. മന്ത്രിയുടെ നടപടി ഗൗരവമുള്ളതും പാര്‍ലമെന്റിന്റെ അന്തസ്സിനെ ദോഷകരമായി ബാധിക്കുന്നതുമാണെന്ന് എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തിലുള്ള ധാര്‍മിക ക്കമ്മിറ്റിക്കു നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ആരോപിച്ചു.
2013ല്‍ നടന്ന കിഷ്ത്വാര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഹരികിഷന്‍ എന്ന കസൂരു മന്ത്രിയുടെ വസതിയില്‍ താമസിക്കുന്നതായ പത്ര റിപോര്‍ട്ടുകളും കമ്മിറ്റിക്കു സമര്‍പ്പിച്ചിട്ടുണ്ട്.
കസൂരിയെ മന്ത്രിയുടെ വസതിയില്‍ കൊണ്ടുപോയ ബിജെപി എംഎല്‍എയുടെ പേരും പോലിസ് രേഖയിലുണ്ട്. പിടികിട്ടാപ്പുള്ളിയെ മന്ത്രിയുടെ വസതിയില്‍ പ്രവേശിപ്പിച്ചതും അയാളോടൊത്ത് ഫോട്ടോ എടുത്തതും ധാര്‍മികവിരുദ്ധമാണെന്ന് എഐസിസി നിയമ വിഭാഗം സെക്രട്ടറി കെ സി മിത്തല്‍ ആരോപിച്ചു. സുപ്രധാന ഭരണഘടനാ സ്ഥാപനമായ പാര്‍ലമെന്റിന്റെ അന്തസ്സിനെ ദോഷകരമായി ബാധിക്കുന്നതാണിതെന്ന് എഐസിസി പരാതിയില്‍ ചൂണ്ടിക്കാട്ടി. എന്നാ ല്‍ താന്‍ പിടികിട്ടാപുള്ളിക്കു സംരക്ഷണം നല്‍കിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. ജനപ്രതിനിധി എന്ന നിലയില്‍ പൊതുപ്രവര്‍ത്തകര്‍ തന്നെ സന്ദര്‍ശിക്കാനെത്തുന്നത് സ്വാഭാവികമാണ്.
മൂന്ന് എംഎല്‍എമാരുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ പദവി സംബന്ധിച്ച് നിവേദനം ന ല്‍കാന്‍ എത്തിയ സംഘത്തില്‍ ജമ്മുകശ്മീരിലെ മുന്‍ മന്ത്രിയുമുണ്ടായിരുന്നു- മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it