Flash News

കേന്ദ്രമന്ത്രിയുടെ പരസ്യ മൂത്രമൊഴിക്കല്‍ വിവാദമായി



പട്‌ന/മോട്ടിഹരി: കേന്ദ്രമന്ത്രി രാധാമോഹന്‍ സിങ് തുറസ്സായ സ്ഥലത്ത് മൂത്രമൊഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന്‍ ഇത്തരത്തിലാണോ എന്നു ചോദിച്ചുകൊണ്ടാണ് ചിത്രം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ കെട്ടിടത്തിന്റെ മതിലിലേക്ക് മൂത്രമൊഴിക്കുന്ന മന്ത്രിക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കുന്നുമുണ്ട്. വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ ചുവന്ന ബീക്കണ്‍ ഉള്ള വാഹനവുമുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ പ്രകടമായ ലംഘനമാണ് മന്ത്രി നടത്തിയതെന്നു തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ രാധാമോഹന്‍ സിങിനെതിരേ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ദൃശ്യം പകര്‍ത്തിയത് എന്നാണെന്നോ എവിടെ നിന്നാണെന്നോ ഉള്ള വിവരം ലഭിച്ചിട്ടില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മന്ത്രി പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it