Flash News

കേന്ദ്രമന്ത്രിക്ക് ഡിവൈഎഫ്‌ഐ കരിങ്കൊടി കാണിച്ചു



പെരിയ: കേന്ദ്രസര്‍വകലാശാലയില്‍ പൊതുപരിപാടിക്കെത്തിയ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകറിനെതിരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പെരിയ കാംപസില്‍ ഇന്നലെ രാവിലെ 11.45ഓടെയാണു സംഭവം. വിദ്യാര്‍ഥികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ച ശേഷം സംസാരിക്കാനായി മന്ത്രി എഴുന്നേറ്റതോടെയാണ് സദസ്സില്‍ നിന്നു പ്രതിഷേധമുയര്‍ന്നത്. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പിന്നീട് ഇവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇവര്‍ സര്‍വകലാശാലയിലുള്ളവരല്ലെന്നും പുറത്തുനിന്നെത്തിയവരാണെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it