Flash News

കേന്ദ്രഭരണം ബ്രിട്ടിഷ് രാജിന് സമാനം

പി വി മുഹമ്മദ്  ഇഖ്ബാല്‍
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ലക്ഷദ്വീപില്‍ ബിജെപി ഭരണം ബ്രിട്ടിഷ് രാജിനു സമാനമെന്നു ലക്ഷദ്വീപുകാര്‍. അമിത് ഷായുടെ ലക്ഷദ്വീപ് പര്യടനത്തിനു ശേഷവും പാര്‍ട്ടിയിലേക്ക് ആരും വരാതായതോടെ ദ്വീപുകാര്‍ക്കു മുകളില്‍ കടുത്ത നിയന്ത്രണങ്ങളാണു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
10 ദ്വീപുകളിലായി ഒരു ലക്ഷത്തോളമാണ് ആകെ ജനസം ഖ്യ. ഇതില്‍ വര്‍ഷങ്ങളായി മെഡിക്കല്‍ മേഖലയില്‍ 13 സീറ്റുക ള്‍ ദ്വീപുകാര്‍ക്ക് സംവരണ ക്വാട്ടയില്‍ ലഭിച്ചിരുന്നു. ദ്വീപുകാരെ മുഴുവന്‍ പട്ടികവര്‍ഗ (എസ്ടി) വിഭാഗത്തില്‍പ്പെടുത്തിയതിനാലായിരുന്നു 13 സീറ്റ് മെഡിക്കല്‍ പഠനത്തിനായി അനുവദിച്ചിരുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ 13 സീറ്റുള്ളത് ആദ്യം അഞ്ചു സീറ്റായും പിന്നീട് രണ്ടു സീറ്റാക്കിയും വെട്ടിക്കുറച്ചു. ഈ രണ്ടു സീറ്റില്‍ എസ്ടിക്കാ രായ ദ്വീപുകാര്‍ക്ക് ഒരു സീറ്റ് മാത്രമാണ് കിട്ടിയിരുന്നത്. ബാക്കിയുള്ള ഒരു സീറ്റ് എസ്ടി പട്ടികയില്‍ പെടാത്തവര്‍ക്കാണ് അനുവദിച്ചത്.
മെഡിക്കല്‍ സീറ്റ് വെട്ടിക്കുറച്ചതു സംബന്ധിച്ച്, മെഡിക്കല്‍ മേഖലയിലെ 13 സീറ്റ് സംവരണത്തിനു ദ്വീപുകാര്‍ അര്‍ഹരല്ലെന്നും രണ്ടു സീറ്റ് മാത്രമേ അനുവദിക്കാന്‍ കഴിയൂ എന്നാണു സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ വിശദീകരണം. അനുവദിച്ച ഒരു എസ്ടി സീറ്റിലെ പഠനത്തിനു ദ്വീപുകാര്‍ ഭോപാലില്‍ പോകണം. എസ്ടി അല്ലാത്ത മെഡിക്കല്‍ സീറ്റ് തിരുവനന്തപുരത്താണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് വിദ്യാഭ്യാസ, ആരോഗ്യ, പൊതുവിതരണ മേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതെന്നു ദ്വീപ് ടെറിറ്റോറിയല്‍ കോ ണ്‍ഗ്രസ് സെക്രട്ടറി ബി സി ചെറിയകോയ വ്യക്തമാക്കി.
കവറത്തി ദ്വീപിലുള്ള ബിഎഡ്, ടിടിസി സെന്ററുകളില്‍ നിലവിലുണ്ടായിരുന്ന 50 സീറ്റുകള്‍ 20 ആക്കി കുറച്ചതും ദ്വീപുകാര്‍ക്കു തിരിച്ചടിയായിരിക്കുകയാണ്. പ്രതിവര്‍ഷം ഓരോ സ്‌കൂളിലും നടത്തിയിരുന്ന കലോല്‍സവം, ശാസ്‌ത്രോല്‍സവം എന്നിവയില്‍ നിയന്ത്രണം നടപ്പാക്കി. ഇപ്പോള്‍ ഒരു വര്‍ഷം സ്‌കൂള്‍ കലോല്‍സവവും അടുത്ത വര്‍ഷം ശാസ്‌ത്രോല്‍സവവുമാണു നടത്തുന്നത്.
പിജി വിദ്യാര്‍ഥികള്‍ക്കു ന ല്‍കിയിരുന്ന പ്രൊജക്റ്റ് സ്‌കോളര്‍ഷിപ്പും ഇപ്പോഴത്തെ സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനാല്‍ ദ്വീപിന് പുറത്തുപോയി പ്രൊജക്റ്റ് ചെയ്യുന്നവര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കേരളം ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പോയി പഠിക്കുന്നവര്‍ക്കു വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിരുന്ന ഗ്രാന്റും കേന്ദ്രം നിര്‍ത്തലാക്കിയിട്ടുണ്ട്. ഒരാള്‍ക്ക് ഒരു കിലോ അളവില്‍ ലഭിച്ചിരുന്ന റേഷന്‍ പഞ്ചസാര വെട്ടിക്കുറച്ച് ഒരു കാര്‍ഡിന് 43 രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാരയാണു നല്‍കുന്നത്.
നേരത്തെ ഒരു കാര്‍ഡിലെ ഒരാള്‍ക്ക് 12 കിലോ അരി നല്‍കിയിരുന്നു. പിന്നീട് എട്ടു കിലോ ആയി ഇത്. ബിജെപി സര്‍ക്കാര്‍ ഒരാള്‍ക്ക് ആറു കിലോയായി കുറയ്ക്കുകയും അരിയുടെ വില വര്‍ധിപ്പിക്കുകയും ചെയ്ത തും ദ്വീപുകാരെ ദുരിതക്കയത്തിലാക്കുന്നു. പ്രധാനമന്ത്രിയുടെ വിശ്വസ്തനും ഐപിഎസുകാരനുമായ ഫാറൂഖ് ഖാനാണ് ദ്വീപിലെ ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍. ബിജെപിയില്‍ ചേര്‍ന്നാലല്ലാതെ സര്‍ക്കാരിന്റെ സഹായങ്ങളും ആനുകൂല്യങ്ങളും ദ്വീപുകാര്‍ക്കു ലഭ്യമാക്കില്ലെന്നതാണ് അഡ്മിനിസ്‌ട്രേറ്ററുടെ നിലപാടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it