Flash News

കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി എസ് ശാരദക്കുട്ടി



പൊന്നാനി: ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് സെക്‌സില്‍ ഏര്‍പ്പെടരുത് എന്നതടക്കമുള്ള വിവാദ നിര്‍ദേശങ്ങള്‍ നല്‍കിയ കേന്ദ്രത്തിനെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി രംഗത്ത്. കേന്ദ്ര നിര്‍ദേശങ്ങള്‍ കേട്ടപ്പോള്‍ പുച്ഛിച്ച് തുപ്പാന്‍ തോന്നുന്നുവെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ എഴുതി. തന്റെതന്നെ ഗര്‍ഭകാലത്തെ വിഷമതകള്‍ എടുത്തുപറഞ്ഞാണ് ശാരദക്കുട്ടി കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങളെ ട്രോളിയത്.”ഗര്‍ഭിണിയായിരുന്നപ്പോള്‍ വേണാട് എക്‌സ്പ്രസില്‍, പരശുറാം ഏക്‌സ്പ്രസില്‍ ഒക്കെ റോങ് സൈഡില്‍ നിന്ന് വരെ ചാടിക്കയറി കോളജില്‍ എത്തി പഠിപ്പിച്ചു. അന്നും സൂക്ഷിക്കണെ എന്ന് പറയാന്‍ പോലും ആരുമുണ്ടായില്ല. ഇപ്പോള്‍ ഗര്‍ഭിണി സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചില അധികാര രൂപങ്ങള്‍ പറയുമ്പോള്‍ പുച്ഛം കൊണ്ടെനിക്ക് തുപ്പാനാണു തോന്നുന്നതെന്നും ശാരദക്കുട്ടി പറയുന്നു.
Next Story

RELATED STORIES

Share it