Flash News

കേന്ദ്രത്തിനെതിരേ ഗോവ ബിഷപ്പിന്റെ ഇടയലേഖനം: ഭരണഘടന അപകടത്തില്‍

കേന്ദ്രത്തിനെതിരേ ഗോവ ബിഷപ്പിന്റെ ഇടയലേഖനം: ഭരണഘടന അപകടത്തില്‍
X
പനാജി: കേന്ദ്രത്തിനെതിരേ ഗോവ ബിഷപ്പിന്റെ ഇടയലേഖനം.ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണന്നും രാജ്യത്ത് ഏകസംസ്‌കാര വാദം പിടിമുറുക്കുന്നുവെന്നും ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപെ നേരി ഫെറാവോ പറഞ്ഞു. 2018-19 വര്‍ഷത്തെ ഇടയലേഖനത്തിലാണ് ഇതിനെല്ലാം എതിരേ വിശ്വാസികള്‍ രംഗത്തുവരണമെന്ന തരത്തിലുള്ള പരാമര്‍ശമുള്ളത്.



എന്നാല്‍ ഈ പ്രവര്‍ത്തികള്‍ വിശ്വാസത്തിനും മനസാക്ഷിക്കും അനുസരിച്ചുള്ളതായിരിക്കണം.ഭക്ഷണം,വേഷം,ആരാധന ക്രമങ്ങളില്‍ ഏകസംസ്‌കാരം കൊണ്ടുവരാനുള്ള പ്രവണത അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. ഒപ്പം മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ആളുകള്‍ കുടിയിറക്ക് ഭീഷണി നേരിടുകയും ചെയ്യുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.നേരത്തെ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോയുടെ ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യം കലുഷിതമാണെന്ന ഇടയലേഖനം വിവാദത്തിലായിരുന്നു.ഇതിന് പിന്നാലെയാണ് ഗോവന്‍ ബിഷപ്പിന്റെ ഇടയലേഖനം
Next Story

RELATED STORIES

Share it