കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു

അമരാവതി: എന്‍ഡിഎ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വീണ്ടും. ആര്‍എസ്എസ് പിന്തുണയോടെ കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ ദക്ഷിണേന്ത്യക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് ഉത്തരേന്ത്യക്കാരെ വികസിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അമരാവതിയില്‍ സംസ്ഥാന നിയമസഭാ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് പരമാവധി വരുമാനം നല്‍കുന്നുണ്ടെങ്കിലും ഈ പണമെല്ലാം ദക്ഷിണേന്ത്യയുടെ വികസനത്തിന് ഉപയോഗിക്കാതെ ഉത്തരേന്ത്യയിലേക്ക് ചെലവഴിക്കുകയാണ്.  മാത്രമല്ല ആന്ധ്രപ്രദേശ് പുനസ്സംഘടനാ നിയമം പ്രാബല്യത്തിലാക്കാമെന്ന് ഉറപ്പുനല്‍കിയിട്ട് ഇപ്പോള്‍ പറ്റിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വ്യവസായ നികുതിയുടെ ഇന്‍സെന്റീവുകളും, ജിഎസ്ടി റീഫണ്ടുകളും ലഭിക്കുന്നുണ്ടെങ്കിലും ആന്ധ്രയ്ക്ക് ഇതൊക്കെ അന്യമാണെന്നും നായിഡു പരാതിപ്പെടുന്നു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയും ചന്ദ്രബാബു നായിഡു രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി.
Next Story

RELATED STORIES

Share it