Flash News

കേന്ദ്രത്തിനെതിരെ സാഹിത്യലോകം : സച്ചിദാനന്ദന്‍ രാജിവെച്ചു, പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് സാറാജോസഫ്

കൊച്ചി : കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ സാഹിത്യ ലോകത്തു നിന്നും പ്രതിഷേധം വ്യാപകമാകുന്നു. കേന്ദ്ര സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ നിന്നും ജനറല്‍ കൗണ്‍സിലില്‍ നിന്നും  കവി സച്ചിദാനന്ദന്‍ രാജിവച്ചു. കേന്ദ്ര സഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് സാറാജോസഫും അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോരോന്നും പ്രത്യേക അജണ്ടവെച്ചുള്ളതാണെന്ന് സാറാജോസഫ് ആരോപിച്ചു. ഇന്ത്യയില്‍ വളരുന്ന ഭീതിജനകമായ അവസ്ഥയോടുള്ള പ്രതിഷേധമാണിതെന്നും അവര്‍ വ്യക്തമാക്കി.
കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ ഗൗരവമേറിയ ഒരു പ്രതികരണവും സാഹിത്യ അക്കാദമി നടത്തിയില്ലെന്നും അതില്‍ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കി.

അതിനിടെ കഥാകൃത്ത് പി കെ പാറക്കടവ് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു.സാഹിത്യ നിരൂപകരായ സി ആര്‍ പ്രസാദും കെ എസ് രവികുമാറും അക്കാദമി അംഗത്വം രാജിവച്ചു. കൊല്ലപ്പെട്ട എഴുത്തകാരന്‍ കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ അപലപിക്കാന്‍ പോലും അക്കാദമി തയ്യാറായില്ലെന്ന് സച്ചിദാനന്ദന്‍ ചൂണ്ടികാട്ടി.
പുരസ്‌കാരം തിരിച്ചു നല്‍കില്ലെന്നും എന്നാല്‍ എഴുത്തുകാരുടെ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നുവെന്നും എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. ആനന്ദും പ്രതിഷേധത്തെ സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it