kannur local

കേന്ദ്രം സംരക്ഷിക്കുന്നത് പണച്ചാക്കുകളെ മാത്രം: ഡോ. പി വി രാജഗോപാല്‍



കണ്ണൂര്‍: വിദേശത്ത് നിന്ന് പണച്ചാക്കുമായി വരുന്നവരെ മാത്രമാണ് പുതിയ നിയമങ്ങളും മറ്റുമുണ്ടാക്കി കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് ഏകതാ പരിഷത്ത് ദേശീയ ചെയര്‍മാനും പ്രമുഖ ഗാന്ധിയനുമായ ഡോ. പി വി രാജഗോപാല്‍. കര്‍ഷകരുടെ കടം എഴുതിത്തള്ളി പലിശ രഹിത പുനര്‍വായ്പ നല്‍കുക, വായ്പ കൃത്യമായി തിരിച്ചടുക്കുന്നവര്‍ക്ക് കടാശ്വാസത്തിന്റെ ആനുകൂല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ ഇന്ത്യാ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഉപവാസ സമരം സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയില്‍ ഭരിക്കുന്നവര്‍ക്ക് ആകെ ഭയം കര്‍ഷകരെ മാത്രമാണ്. ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാറുകള്‍ക്കെതിരേ ഇത്തരം ഉപവാസം അനിവാര്യമാണ്്.വിളകള്‍ക്ക് ന്യായവില ലഭിക്കണമെന്നും കൃഷിഭൂമി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയ കര്‍ഷകരെയാണ് മധ്യപ്രദേശിലും ജാര്‍ഖണ്ഡിലും വെടിവച്ച് കൊന്നത്. ഇന്ത്യയില്‍ കര്‍ഷകരുടെ ആത്്മഹത്യ നിരക്കുകള്‍ വര്‍ധിക്കുകയാണ്. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആത്്മഹത്യയല്ലാതെ അവര്‍ക്ക് മറ്റു പോംവഴികളില്ല. ആത്മഹത്യക്ക് പരിഹാരം കാണാന്‍ ഭരിക്കുന്നവര്‍ ശ്രദ്ധിക്കണം. രാജ്യത്തിനു ഭക്ഷണം നല്‍കുന്നവര്‍ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് ആയത്തുംകുടി, ഫാ. സ്‌കറിയ കല്ലൂര്‍, ഡോ. ഡി സുരേന്ദ്രനാഥ്, അഡ്വ. കെ ജെ ജോസഫ്, കാരയില്‍ സുകുമാരന്‍, ടി പി ആര്‍ നാഥ്, പവിത്രന്‍ തില്ലങ്കേരി, സുജാത അനില്‍, ഗ്രേസി കുര്യാക്കോസ് സംസാരിച്ചു.
Next Story

RELATED STORIES

Share it