Flash News

കേന്ദ്രം വെട്ടിയത് കേരളത്തിന്റെ 2 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം; ഉമ്മന്‍ചാണ്ടി കത്ത് നല്‍കി

കേന്ദ്രം വെട്ടിയത് കേരളത്തിന്റെ 2 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം; ഉമ്മന്‍ചാണ്ടി കത്ത് നല്‍കി
X
കേരളത്തിന് നല്‍കികൊണ്ടിരുന്ന രണ്ട് ലക്ഷം ടണ്‍ ഭക്ഷ്യധാന്യത്തിന്റെ അഡീഷണല്‍ അലോട്ടുമെന്റ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിവച്ചത്  എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.


രാജ്യത്തെ ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍  ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി  യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമായിരുന്നു 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ ആക്ട്. ഇതിന്റെ ഗുണം രാജ്യത്തെ കേരളമൊഴിച്ചുള്ള 28 സംസ്ഥാനങ്ങള്‍ക്കും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍ കേരളത്തെ മാത്രമാണ് ഈ നിയമം ദോഷകരമായി ബാധിച്ചത്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് കേരളത്തിന്റെ അഭ്യര്‍ത്ഥനെ മാനിച്ച് സംസ്ഥാനത്തിന് അധിക ഭക്ഷ്യധാന്യം നല്‍കാന്‍ തയ്യാറായി. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍  ഇപ്പോള്‍ അഡീഷണല്‍ വിഹിതം വെട്ടിച്ചുരുക്കി.
ഭക്ഷ്യധാന്യം വെട്ടിക്കുറച്ച  കേന്ദ്രസര്‍ക്കാരിന്റെ നടപടി റേഷനിംഗ് സംവിധാനത്തെ ആശ്രയിക്കുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ ജനവിഭാഗങ്ങളേയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it