malappuram local

കേന്ദ്രം ഭരിക്കുന്നവര്‍ ദലിതരെ മനുഷ്യരായി കാണുന്നില്ലെന്ന്

തിരൂര്‍: ഇപ്പോള്‍ കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ ദലിതരെ മനുഷ്യരായി കാണുന്നവരല്ലെന്ന് അംബേദ്കര്‍ കള്‍ച്ചറല്‍ മിഷന്‍,അംബേദ്കര്‍ സര്‍വീസ് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. രാജ്യത്ത് ദലിത് കൊലപാതകങ്ങളും അതിക്രമങ്ങളും വര്‍ധിക്കുകയാണ്. ഹരിയാനയിലെ ദലിത് കുടുംബത്തിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിച്ചു. മാതാപിതാക്കളെ തീ കൊടുത്ത് പകുതി ജീവനാക്കി. ഈ സംഭവത്തില്‍ ബിജെപി കേന്ദ്രമന്ത്രി ദളിതരെ തെരുവുനായകളോടാണ് ഉപമിച്ചത്.
ദലിത് എഴുത്തുകാരിക്കു നേരെ കൈയേറ്റം, മധുരയില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം തടയുന്നു. ഹരിയാനയില്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ച ബാലന്റെ മരണം ആത്മഹത്യയാക്കുന്നു. ഇവയെല്ലാം ബിജെപി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടി 65 വര്‍ഷമായിട്ടും ദലിതര്‍ക്ക് സാമൂഹിക സാമ്പത്തിക പുരോഗതി കൈവരിക്കാനായില്ല. സവര്‍ണ മനോഭാവത്തില്‍ രാജ്യം ഭരിക്കുന്നവരാണ് അതിനു ഉത്തരവാദികള്‍.
നരേന്ദ്രമോദി ആര്‍എസ്എസ് നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ജാതി സംവരണം തുല്യതക്കുള്ളതാണ്. ആര്‍എസ്എസ് സംവരണത്തിനെതിരായി രംഗത്ത് വരുന്നു. ദളിതരെ വോട്ടുബാങ്കാക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ ദളിതര്‍ക്കു നേരെയുള്ള അക്രമങ്ങളില്‍ മൗനം പാലിക്കുകയാണിവര്‍ ചെയ്യുന്നത്. വിദ്യാഭ്യാസം സംവരണം നിര്‍ത്തലാക്കാനാണ് സുപ്രീംകോടതി നീരീക്ഷണം അതു പ്രതിഷേധാര്‍ഹമാണ്.
നേതാക്കള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ അംബേദ്കര്‍ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ മിഷന്റെ മാനേജിങ് ഡയറക്ടര്‍ ടി അയ്യപ്പന്‍, അംബേദ്കര്‍ സര്‍വീസ് ചാരിറ്റബിള്‍ സൊസൈറ്റി ജില്ലാ സെക്രട്ടറി ആര്‍ പി അറമുഖന്‍ എന്ന മണി, ടി നന്ദകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it