Flash News

കേന്ദ്രം ജനവിരുദ്ധ നയങ്ങള്‍ മാറ്റണം: പോപുലര്‍ ഫ്രണ്ട്



മധുര: ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ മധുരയിലും ചെന്നൈയിലും സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. മധുരയില്‍ ശനിയാഴ്ച ചേര്‍ന്ന സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം മുഹമ്മദ് ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. എല്ലാ രംഗത്തും പരാജയപ്പെട്ട ബിജെപി സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കു നേരെ അതിക്രമം കാണിക്കുകയാണെന്ന് പോപുലര്‍ പ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ജിന്ന പറഞ്ഞു. ബിജെപി സര്‍ക്കാരിനെ തുറന്നുകാണിക്കുന്നതില്‍ മുമ്പിലുള്ള പോപുലര്‍ ഫ്രണ്ടിനെ യാതൊരു അടിസ്ഥാനവുമില്ലാത്ത ലൗജിഹാദ്, ഭീകരതാബന്ധങ്ങളുടെ പേരുപറഞ്ഞ് ഇരയാക്കുകയാണ്. പോപുലര്‍ ഫ്രണ്ടിനെതിരായ പ്രചാരണത്തിന് എന്‍ഐഎ പോലുള്ള അന്വേഷണ ഏജന്‍സികളെയും ഒരു വിഭാഗം മാധ്യമങ്ങളെയും സര്‍ക്കാര്‍ ഉപയോഗിക്കുന്നു. ഇത്തരം തടസ്സങ്ങള്‍ പോപുലര്‍ ഫ്രണ്ട് മറികടക്കുകയും ഫാഷിസ്റ്റ് അജണ്ടയുടെ യഥാര്‍ഥ മുഖം തുറന്നുകാണിക്കുന്നത് തുടരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാലിദ് മുഹമ്മദ്, എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എ സഈദ്, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് കെ കെ എസ് എ ദഹ്‌ലാന്‍ ബാഖവി, തനിയറസ് എംഎല്‍എയും വിടുതലൈ ചിരുതൈകള്‍ കക്ഷി അധ്യക്ഷനുമായ തോല്‍ തിരുമാവലവന്‍, സിപിഐ ദേശീയ കമ്മിറ്റി അംഗം സേതുരാമന്‍, പച്ചൈ തമിഴകം പാര്‍ട്ടി അധ്യക്ഷന്‍ എസ്് പി ഉദയ്കുമാര്‍, എന്‍സിഎച്ച്ആര്‍ഒ ദേശീയ അധ്യക്ഷന്‍ പ്രഫ. എ മാര്‍ക്‌സ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ ഉപാധ്യക്ഷ ഫാത്തിമ അലിമ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുല്‍ ഇക്ബാല്‍ ദാവൂദി തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ മുഹമ്മദ് നവാവി മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളടക്കം പതിനായിരക്കണക്കിനാളുകള്‍ സമ്മേളനത്തിനെത്തി.
Next Story

RELATED STORIES

Share it