thrissur local

കേണല്‍ നിരഞ്ജന്‍ വിടവാങ്ങിയത് ഗുരുവായൂരില്‍ വീടെന്ന സ്വപ്‌നം പൂവണിയാതെ

ഗുരുവായൂര്‍: വീരമൃത്യു വരിച്ച ലഫ്റ്റ്‌നന്റ് കേണല്‍ നിരഞ്ജന്‍ വിടവാങ്ങിയത് ഗുരുവായൂരില്‍ താമസിക്കാനൊരു വസതി എന്ന സ്വപ്‌നം പൂവണിയാതെ. ഇഷ്ടദേവനായ ഗുരുവായൂരപ്പന്റെ മണ്ണില്‍ തനിക്കും ഒരു പിടി മണ്ണ് വേണമെന്ന് ഏറെ ആഗ്രഹിച്ചയാളായിരുന്നു നിരഞ്ജന്‍.
ഇതേ തുടര്‍ന്ന് നിഞ്ജന്റെ ഭാര്യാ പിതാവ് ഗോപാലകൃഷ്ണന്‍ പണിക്കര്‍ നിരഞ്ജന്റെ പേരില്‍ ഒരു വര്‍ഷം മുന്‍പ് ഗുരുവായൂരില്‍ ഫഌറ്റ് ബുക്ക് ചെയ്തിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനടുത്തുള്ള അമ്പലത്ത് ബില്‍ഡേഴ്‌സ് ആന്റ് ഡവലപ്പോഴ്‌സിനെയെയാണ് ഇതിനായി സമീപിച്ചിരുന്നത്.
മാസം തോറും നിരഞ്ജന്റെ പത്‌നി ഡോ. രാധികയും, ഇവരുടെ പിതാവ് ഗോപാലകൃഷ്ണ പണിക്കരും ഫഌറ്റിന്റെ നിര്‍മാണ പുരോഗതികള്‍ വിലയിരുത്താനെത്തിയിരുന്നു.
പത്താന്‍കോട്ടിലെ ഭീകരാക്രണം നടക്കുന്നതിന് രണ്ട് മാസം മുന്‍പ് നിരഞ്ജന്‍ ഫഌറ്റ് നിര്‍മ്മാണ കരാര്‍ ഉടമയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. രാജ്യം കാക്കുന്ന വീരസൈനികന്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഫഌറ്റ് വാങ്ങുന്നതില്‍ ഉടമയും ഏറെ സംതൃപ്തരായിരുന്നു.
ജനുവരി ആദ്യ വാരത്തോടെ ഫഌറ്റിന്റെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാവുമെന്ന് ഉടമ നിരഞ്ജന്റെ കുടുംബത്തെ അറിയിച്ചിരുന്നു. പണികള്‍ പൂര്‍ത്തിയായാല്‍ താക്കോല്‍ കൈമാറ്റ ചടങ്ങിന് എത്താമെന്ന് നിരഞ്ജനും പറഞ്ഞിരുന്നു.
എന്നാല്‍ താക്കോല്‍ ഏറ്റുവാങ്ങാനെത്താന്‍ നിരഞ്ജനെ വിധി അനുവദിച്ചില്ല. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ നിരഞ്ജന്‍ വീരമൃത്യു വരിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ ഫഌറ്റുകള്‍ കൈമാറി.
നിരജ്ഞന്റെ ഫഌറ്റിന്റെ താക്കോല്‍ ഉടമ പി വി അബ്ദുല്‍ റഷീദില്‍ നിന്ന് ഭാര്യ സഹോദരന്‍ വിഷ്ണുദാസാണ് ഏറ്റുവാങ്ങിയത്.
Next Story

RELATED STORIES

Share it