കേണലിനെ സഹപ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യയുടെ പരാതി

ഇംഫാല്‍: സൈനിക ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ സഹപ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി ഭാര്യയുടെ പരാതി. ലഫ്റ്റനന്റ് കേണല്‍ ധരംവീര്‍ സിങിന്റെ ഭാര്യ രഞ്ചു സിങാണ് സൈനിക ഉദ്യോഗസ്ഥരായ നന്ദയ്ക്കും മേജര്‍ റാത്തോഡിനുമെതിരേ ഇംഫാല്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
ഞാറാഴ്ച രാവിലെയാണ് സംഭവം. പുലര്‍ച്ചെ 10ഓളം സായുധ സൈനികര്‍ വീട്ടുമുറ്റത്തെത്തിയിരുന്നു. ഭര്‍ത്താവിനൊപ്പം പുറത്തേക്കിറങ്ങിയപ്പോഴാണ് ലഫ്റ്റനന്റ് കേണല്‍ നന്ദയേയും മേജര്‍ റാത്തോഡിനെയും കണ്ടത്. ധരംവീറിനോട് യൂനിഫോമില്‍ വരാന്‍ ആവശ്യപ്പെടുകയും കേണല്‍ രഞ്ചന്‍ സിങിന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്യുകയാണെന്നും അറിയിച്ചു. ഇവരുടെ കൈയില്‍ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നില്ല. അതിനു ശേഷം ധരംവീര്‍ തിരിച്ചെത്തിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it