Flash News

കെ സുരേന്ദ്രന്റെ പരാതി : മരിച്ചവരുടെ പേരില്‍ വോട്ടുചെയ്‌തെന്ന ആരോപണം പൊളിയുന്നു

കെ സുരേന്ദ്രന്റെ പരാതി : മരിച്ചവരുടെ പേരില്‍ വോട്ടുചെയ്‌തെന്ന ആരോപണം പൊളിയുന്നു
X
[caption id="attachment_232873" align="aligncenter" width="560"] അബ്ദുല്ല മമ്മൂഞ്ഞി              ആയിഷ               അനസ്‌ [/caption]

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നു യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ വിജയത്തെ ചോദ്യംചെയ്തു തൊട്ടടുത്ത എതിരാളിയായിരുന്ന ബിജെപിയിലെ കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസില്‍ നല്‍കിയ വസ്തുതകളില്‍ വൈരുധ്യം. ആറ് മരിച്ചവരുടെയും 157 പ്രവാസികളുടെയും 88 ഇരട്ടവോട്ടും കള്ളവോട്ടായി ചെയ്തുവെന്നു കാണിച്ചാണ് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ ഇവരില്‍ വോര്‍ക്കാടി ബാക്രബയലിലെ ഇദ്ദീന്‍ കുഞ്ഞിയുടെ മകന്‍ ഹമീദ് കുഞ്ഞി(79), മംഗല്‍പാടി ഉപ്പള ഗേറ്റിലെ 60ാം നമ്പര്‍ബൂത്തിലെ അബ്ദുല്ല മമ്മുഞ്ഞി(70), കുമ്പള പഞ്ചായത്തിലെ ഇച്ചിലമ്പാടി ബംബ്രാണയിലെ മുഹമ്മദിന്റെ ഭാര്യ ആയിഷ എന്നിവര്‍ മരിച്ചിട്ടില്ലെന്നു കണ്ടെത്തി. ഇച്ചിലമ്പാടിയിലെ 125ാം ബൂത്തിലാണ് ആയിഷയ്ക്ക് വോട്ടവകാശമുള്ളത്. ഇവര്‍ക്കു ഹൈക്കോടതിയില്‍ ഹാജരാവാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. നാളെ ഹൈക്കോടതിയില്‍ ഹാജരാവാനാണു നിര്‍ദേശം. കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നോട്ടീസ് അയച്ചപ്പോഴാണു മരിച്ചെന്നു പറയുന്നവര്‍ ജീവനോടെ ഉള്ളതായി അറിഞ്ഞത്. ഇക്കാര്യം ആമീന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മഞ്ചേശ്വരം തഹസില്‍ദാരില്‍ നിന്ന് ഇവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയതായി പി ബി അബ്ദുര്‍റസാഖ് എംഎല്‍എയും അറിയിച്ചു.അതിനിടെ വിദേശത്തുള്ളവര്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്തുവെന്ന ആരോപണത്തിലും കഴമ്പില്ലെന്നു വ്യക്തമാവുന്ന തെളിവുകള്‍ പുറത്തുവന്നു. മഞ്ചേശ്വരം വോര്‍ക്കാടി ബാക്രബയലിലെ അനസിന്റെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ തെളിവ്. എന്നാല്‍ അനസ് പാസ്‌പോര്‍ട്ട് എടുത്തതല്ലാതെ ഇതുവരെയും വിദേശത്തേക്കു പോയിട്ടില്ല. പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ സീലും പതിഞ്ഞിട്ടില്ല. കോടതിക്കു മുമ്പില്‍ കുറേ സാക്ഷികളെ നല്‍കി നിരപരാധികളായവരെ കുടുക്കുക എന്ന തന്ത്രമാണു സുരേന്ദ്രന്‍ ആവിഷ്‌കരിച്ചതെന്ന് ആരോപണമുയരുന്നുണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനെതിരേ പാര്‍ട്ടിയിലെ തന്നെ പ്രബല വിഭാഗം നേരത്തെ രംഗത്തുണ്ട്. കാലാകാലങ്ങളില്‍ ഇയാള്‍ മഞ്ചേശ്വരം കേന്ദ്രീകരിച്ച് നിയമസഭയിലേക്കും കാസര്‍കോട് പാര്‍ലമെന്റ് സീറ്റിലേക്കും മല്‍സരിക്കുന്നതുമൂലം ജില്ലയിലെ നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കുന്നില്ല. കോടതിക്കു മുന്നില്‍ പോലും വ്യക്തമായ തെളിവുകള്‍ നല്‍കാനാവാതെ ചില ചാനലുകളെ സ്വാധീനിച്ച് വാര്‍ത്തനല്‍കി മഞ്ചേശ്വരം മണ്ഡലത്തില്‍ താന്‍ സൂപ്പര്‍ എംഎല്‍എയാണെന്നു വരുത്തിതീര്‍ക്കാനുള്ള സുരേന്ദ്രന്റെ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it