kasaragod local

കെ സുധാകരന്റെ വീഡിയോ വൈറലാവുന്നു

ഉദുമ: കള്ളവോട്ട് ചെയ്യാന്‍ ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ ആഹ്വാനം ചെയ്‌തെന്ന പരാതിയുമായി സിപിഎം.
സുധാകരന്റെ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം നടപടിക്കൊരുങ്ങുന്നത്. സുധാകരന്റെ പ്രസംഗം പറയുന്നത് ഇങ്ങനെ: ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറയാം. ആരും പുറത്ത് പറയരുത്.
90ന് മുകളില്‍ പോളിങ് പെര്‍സന്റേജ് വര്‍ധിപ്പിക്കണം. 84 മുതല്‍ 86 ശതമാനം വരെ മാത്രമേ ഈ പഞ്ചായത്തിലെ പോളിങ് പെര്‍സന്റേജുള്ളു.
ഇതൊന്നുമല്ലാതെ കുത്തിയിളക്കി സ്വര്‍ഗത്തില്‍ പോയവരും നരകത്തില്‍ പോയവരും രാവിലെ വന്ന് വോട്ട് ചെയ്യും. അതിന്റെ ഫലമായി 103 ശതമാനം വരെ പോളിങ് നടക്കും. നമ്മുടെ ഉള്ള വോട്ട് ചെയ്ത് 80 മുതല്‍ 100 വരെ ആകുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കും.
അതുകൊണ്ട് നിങ്ങള്‍ക്ക് ഞാന്‍ തരുന്ന ടാര്‍ഗറ്റ് 90 ശതമാനമാണ്. ആ 90 പൂര്‍ത്തിയാക്കാന്‍ ഇഞ്ചോടിഞ്ച് ഫയിറ്റ് ചെയ്യണം.
അവിടെ മരിച്ചവന്‍ വോട്ട് ചെയ്യുന്നെങ്കില്‍ ഇവിടെയും പടച്ചവന്‍ അവിടെ നിന്ന് അയച്ചവന്‍ വോട്ട് ചെയ്യണം. അവരെ നമുക്ക് സാരോപദേശം നല്‍കി നന്നാക്കാനാവില്ല. നിങ്ങള്‍ കള്ളവോട്ട് ചെയ്യരുതെന്ന് ഉപദേശം നല്‍കിയിട്ട് കാര്യമില്ല. നമുക്ക് എത്രത്തോളം കള്ളവോട്ട് ചെയ്യാന്‍ സാധിക്കും. കള്ളവോട്ട് നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ഒരുപാട് പാര്‍ട്ടിക്കാരും കുടുംബങ്ങളും സത്യാഗ്രഹം ഇരിക്കേണ്ടി വരും.
നമ്മള്‍ അങ്ങോട്ട് പോകും പുറത്ത് നിന്ന് ആളെ ഇറക്കും. ഈ ക്രൂഷ്യല്‍ ബൂത്തിലൊക്കെ നമുക്ക് വേണമെങ്കില്‍ എന്ന് പറഞ്ഞ് അവസാനിക്കുന്ന 1.35 മിനിറ്റ് വീഡിയോ ആണ് പുറത്തിറങ്ങിയത്.
മണ്ഡലത്തില്‍ വോട്ടെടുപ്പിന് പോലിസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സുധാകരന്‍ ഹൈക്കോടതിയില്‍ ഹരജി ഫയര്‍ ചെയ്തിട്ടുണ്ട്. ഈ ഹരജി പരിഗണിക്കാനിരിക്കെയാണ് കള്ളവോട്ടിന് സുധാകരന്‍ ആഹ്വാനം ചെയ്തതായി പ്രചരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് എല്‍ഡിഎഫ് നേതൃത്വം ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it