കെ സി ജോസഫ് പരസ്യമായി മാപ്പുപറയണം: ഹൈക്കോടതി

കെ സി ജോസഫ് പരസ്യമായി മാപ്പുപറയണം: ഹൈക്കോടതി
X
highcourtinfo

കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച മന്ത്രി കെ സി ജോസഫ് പൊതുജനത്തോട് പരസ്യമായി മാപ്പുപറയണമെന്ന് ഹൈക്കോടതി. തെറ്റു ബോധ്യപ്പെട്ടപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചെന്നും മാപ്പാക്കണമെന്നുമുള്ള മന്ത്രിയുടെ അഭ്യര്‍ഥന തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളി.
മന്ത്രിയുടെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പരസ്യമായ ഖേദപ്രകടനമാണു വേണ്ടതെന്നു വ്യക്തമാക്കി. മന്ത്രി ഇന്നലെ കോടതിയില്‍ എത്തിയിരുന്നു. അടുത്ത തവണ ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല. സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. സാധുതയുള്ള സത്യവാങ്മൂലമല്ല ഇതെന്ന് ഹരജി നല്‍കിയ വി ശിവന്‍കുട്ടി എംഎല്‍എയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ചട്ടപ്രകാരം ആദ്യം കുറ്റസമ്മതം നടത്തിയിട്ടുവേണം മാപ്പിരക്കാനെന്ന അഭിഭാഷകന്റെ അഭിപ്രായത്തോട് കോടതി യോജിച്ചു. കേസ് പരിഗണിക്കുന്നതിനു മുമ്പ് ഖേദം പ്രകടിപ്പിക്കുന്ന മറ്റൊരു സത്യവാങ്മൂലം കൂടി മന്ത്രി സമര്‍പ്പിച്ചിരുന്നു. കക്ഷികളില്‍ രണ്ടും ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളാണ്. വ്യക്തതയുള്ള സത്യവാങ്മൂലമാണ് നല്‍കേണ്ടത്. ജനങ്ങളുടെ മനസ്സിലാണ് കോടതിയെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടായിട്ടുള്ളത്. മാപ്പപേക്ഷയിലൂടെ ഈ കളങ്കം കഴുകിക്കളയാനാവില്ല. ജനത്തിന്റെ മനസ്സിലേക്കെത്തുന്ന ഖേദപ്രകടനമാണു നടത്തേണ്ടത്. മാപ്പപേക്ഷ ഏതു തരത്തില്‍ വേണമെന്ന് മാര്‍ച്ച് 10നു മുമ്പ് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it