Gulf

കെ സി അബൂബക്കര്‍ മൗലവി കേരളത്തിന് ദിശാ ബോധം നല്‍കിയ നേതാവ്

കെ സി അബൂബക്കര്‍ മൗലവി കേരളത്തിന് ദിശാ ബോധം നല്‍കിയ നേതാവ്
X


ജിദ്ദ: കെ സി അബൂബക്കര്‍ മൗലവി കേരളത്തിന് മത രംഗത്തും രാഷ്ട്രീയമായും ദിശ ബോധം നല്‍കിയ നേതാവാണെന്ന് മുസ്‌ലിം ലീഗ്‌സം സ്ഥാന  വൈസ് പ്രസിഡണ്ട് സി മോയിന്‍ കുട്ടി അഭിപ്രയപെട്ടു. പ്രമുഖ എഴുത്തുകാരനായ രായിന്‍കുട്ടി നീറാട് എഴുതിയ  കെ.സി അബൂബക്കറ്  മൗലവി 'ചിരിയും ചിന്തയും' എന്ന  പുസ്തക ത്തിന്റെ സൗദി തല പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന് എതിരെ യൗക്തിവാദികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും മുസ്ലിം ലീഗിന് എതിരെ വരുന്ന ആരോപങ്ങള്‍ക്കും കെസി അബൂബക്കര്‍ മൗലവിയുടെ നര്‍മത്തില്‍ ചാലിച്ച ചാട്ടുളി പോലുള്ള മറുപടികള്‍ എതിരാളികളെ നിശ്ശബ്ദരാക്കിയിരിന്നതായി സി മോയിന്‍ കുട്ടി പറഞ്ഞു. ഏറനാട് മണ്ഡലം ജിദ്ദ കെഎംസിസി നടത്തിയ പ്രകാശന്‍ചടങ്ങില്‍  സൗദി നാഷണല്‍ പ്രസിഡന്റ് കെപി മുഹമ്മദ് കുട്ടിക്ക് കോപ്പി നല്‍കി മുസ്‌ലിം ലീഗ്‌സം സ്ഥാന  വൈസ് പ്രസിഡണ്ട് സി മോയിന്‍ കുട്ടി പ്രകാശനം ചെയ്തു. മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി സൈദലവി അദ്ധ്യക്ഷത വഹിച്ച ചടങ്ങു കെപി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെസി അബൂബക്കര്‍ മൗലവി പാര്‍ട്ടിക്കും സമുദായത്തിനുംവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച വ്യക്തിയായിരുന്നു എന്നും ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളില്‍ പ്രഭാഷണം നടത്തിയിരുന്ന കെ സി സ്ത്രീ വിദ്യഭാസത്തിന്നു പ്രോത്സാഹനം നല്കയിരുന്ന വ്യക്തികൂടി യായിരുന്നു എന്ന് കെ പി ഉല്‍ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു. ജിദ്ദ കെഎംസിസി സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര പുസ്തകം പരിചയപെടുത്തി. സി.കെ സാകിര്‍, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ലത്തീഫ് മുസ്ലിയാരങ്ങാടി, റസാഖ് മാസ്റ്റര്‍, നാസര്‍ മച്ചിങ്ങല്‍, ജില്ലാ ഭാരവാഹികളായ മജീദ് കൊട്ടീരി, വിപി ഉനൈസ്, മജീദ് അരിമ്പ്ര, എന്നിവരും  മുസ്തഫ വകലൂര്‍, സുല്‍ഫീക്കര്‍ ഒതായി, മന്‍സൂര്‍ കെസി തുടങ്ങിയവരും ആശംസ  അറിയിച്ചു.അബൂബക്കര്‍ വല്ലയില്‍ സ്വാഗതം പറഞ്ഞു.  സലാം കെവി നന്ദി പറഞ്ഞു.  അഷ്‌റഫ് കുഴിമണ്ണ, അബ്ദു റഹിമാന്‍ തങ്ങള്‍ , അലി പത്തനാപുരം  മുജീബ്  ഉറങ്ങാട്ടിരി, ഷിജു എടവണ്ണ അഷ്‌റഫ് എന്നിവര്‍  പരിപാടിക്കു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it