malappuram local

കെ സി അബുവിനെതിരേ നിയമനടപടിസ്വീകരിക്കുമെന്ന് വി കെ സി മമ്മദ് കോയ

കോഴിക്കോട്: ഭൂമി തട്ടിപ്പ് നടത്തി എന്ന് പ്രചരിപ്പിച്ച് തന്നെ അപമാനിച്ച ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ പ്രമുഖനും കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥിയുമായ വി കെ സി മമ്മദ്‌കോയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് വി കെ സി പറഞ്ഞു.
കെ സി അബു ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ പറഞ്ഞു.
ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് ഭൂമി വാങ്ങിയത്. കോംട്രസ്റ്റ് കമ്പനി തുടര്‍ന്നു നടത്താന്‍ ഭൂമി വില്‍പന അനിവാര്യമായ സാഹചര്യത്തില്‍ കോടതി തന്നെ നേരിട്ട് ഭൂമി വില്‍പന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഹൈക്കോടതിയാണ് വില്‍പന സംബന്ധിച്ച് പത്രപരസ്യം നല്‍കിയത്. പല സ്ഥാപനങ്ങളും ടെന്‍ഡറില്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ തുക ക്വാട്ട് ചെയ്ത ടൂറിസം ഡവലപ്‌മെന്റ് സൊസൈറ്റിക്ക് ഭൂമി നല്‍കാന്‍ കോടതിയാണ് തീരുമാനിച്ചത്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത് കോടതി നിശ്ചയിച്ച തിയ്യതിക്കകം രജിസ്റ്റര്‍ ചെയ്ത് വാങ്ങിക്കുകയാണ് ചെയ്തത്.
സ്റ്റാമ്പ് ഡ്യൂട്ടിയിലോ രജിസ്‌ട്രേഷന്‍ ഫീസിലോ ഒരു ഇളവും ലഭിച്ചില്ല. ഈ കാര്യത്തില്‍ അബു പറയുന്നത് പച്ചക്കള്ളമാണ് മോഹനന്‍ വിശദീകരിച്ചു. പിന്നീട് സൊസൈറ്റിക്ക് യഥാസമയം ലോണും പലിശയും അടക്കാന്‍ കഴിയാതെ വന്നു. ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിക്കുകയും ചെയ്ത അവസരത്തില്‍ ഭൂമി വില്‍പന നടത്താന്‍ ഹൈക്കോടതിയോട് അനുമതി വാങ്ങി. പത്രപരസ്യം നല്‍കി. ഏറ്റവും കൂടുതല്‍ തുക ക്വാട്ട് ചെയ്ത 'വ്യാപാരി ട്രേഡ് സെന്റര്‍ പ്രവൈറ്റ് ലിമിറ്റഡ് സ്ഥാപനത്തിന് ഭൂമി സൊസൈറ്റി വില്‍പന നടത്തുകയായിരുന്നു. ഷെയറുടമകളാണ് വി കെ സിയെ ചെയര്‍മാനാക്കിയത്- മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it