kannur local

കെ രാഘവന്‍ മാസ്റ്ററുടെ പ്രതിമ 30ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും



തലശ്ശേരി: മലയാളിയുടെ അഭിമാനമായ അനശ്വര സംഗീതകാരന്‍ കെ രാഘവന്‍ മാസ്റ്റര്‍ക്ക് ജന്മസ്ഥലമായ തലശ്ശേരിയില്‍ പ്രതിമ ഒരുങ്ങി. തിങ്കളാഴ്ച വൈകിട്ട് നാലിന് തലശ്ശേരി സെന്റിനറി പാര്‍ക്കില്‍ മുഖമന്ത്രി പിണറായി വിജയന്‍ പ്രതിമയുടെ അനാഛാദനം നിര്‍വഹിക്കും. സംസ്ഥാന സാംസ്‌കാരിക വകുപ്പും തലശ്ശേരി നഗരസഭയും ചേര്‍ന്നു 45 ലക്ഷം രൂപ ചെലവിലാണ് മാസ്റ്ററുടെ പൂര്‍ണ കായ പ്രതിമ ഒരുക്കിയിരിക്കുന്നത്. പയ്യന്നൂര്‍ മനോജ്കുമാറാണ് ശില്‍പി. തലശ്ശേരിയുടെ സ്വകാര്യ അഹങ്കാരം കൂടിയായ രാഘവന്‍ മാസ്റ്റര്‍ ഗ്രാമ്യ ശൈലിയിലുള്ള സംഗീതവും ശ്രുതിയിലെ വ്യക്തിത്വവും കൊണ്ട് വ്യത്യസ്തനായിരുന്നു. ഗ്രാമീണ കേരളീയതയുടെ മണ്ണും പ്രകൃതിയും മണക്കുന്നതാണ് വരികളും സംഗീതവും. കെ രാഘവന്‍ മാസ്റ്റര്‍-പി ഭാസ്‌കരന്‍ കൂട്ടുകെട്ട് അവിസ്മരണീയമാണ്്. എങ്ങിനെ നീ മറക്കും കുയിലെ എന്ന വരികള്‍ മലയാളത്തിലെ എക്കാലത്തെയും മധുരമനോഹര ഓര്‍മകളാണ്. മാപ്പിള പാട്ടുകളുടെയും ഗസലുകളുടെയും മാതൃകകള്‍ സ്വീകരിച്ച് മലബാറിലെ മുസ്്‌ലിം പ്രാതിനിധ്യ ചരിത്രത്തിന്റെ ഭാഗമായി തീര്‍ക്കാനും മാഷ് എറെ താല്‍പര്യപെട്ടിരുന്നു. ഏകതാനതമായ ആലാപനരീതി നല്‍കി ഏറെ യുക്തിഭദ്രമായാണ് മാപ്പിളപ്പാട്ട് സംഗീതത്തെ മാഷ് സമീപിച്ചത്. കായലരികത്ത് വള എറിഞ്ഞപ്പോള്‍ തുടങ്ങി ധാരാളം പാട്ടുകള്‍ രാഘവന്‍ മാസ്റ്റര്‍ മാപ്പിളപ്പാട്ട് ശൈലിയില്‍ ചിട്ടപ്പെടുത്തി. മാപ്പിള പാട്ടിന്റെ സംഗീത ലാവണ്യം ഓരോ മനുഷ്യഹൃദയത്തിലും അലിഞ്ഞുലയിച്ച് ചേര്‍ന്നതാണെന്നു രാഘവന്‍ മാസ്റ്റര്‍ നന്നായി തിരിച്ചറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it