കെ ബാബുവിനെതിരേ ശിവന്‍കുട്ടി വക്കീല്‍ നോട്ടീസയച്ചു
BY Sumeera SMR31 Jan 2016 8:26 PM GMT
Sumeera SMR31 Jan 2016 8:26 PM GMT
തിരുവനന്തപുരം: മന്ത്രി കെ ബാബുവില്‍ നിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ സി പി ഉദയഭാനു മുഖേന വി ശിവന്‍കുട്ടി എംഎല്‍എ നോട്ടീസ് നല്കി. തൃശൂര്‍ വിജിലന്‍സ് കോടതി വിധിയെ തുടര്‍ന്ന് ബാര്‍ കോഴക്കേസില്‍ മന്ത്രിസ്ഥാനം രാജിവച്ച ശേഷം കെ ബാബു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍വച്ച് ബാര്‍ അസോസിയേഷന് ഭാരവാഹികളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇങ്ങനെയൊരു കേസുണ്ടായതെന്ന് ആരോപിച്ചിരുന്നു.
തന്നെ അപകീര്‍ത്തിപ്പെടുത്താനും ബാബു വാങ്ങിയ കോടികളുടെ കോഴ പ്രതിരോധിക്കാനും നടത്തിയതാണ് ഈ പ്രസ്താവനയെന്ന് ശിവന്‍കുട്ടി പറഞ്ഞു. തുടരന്വേഷണം ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്ന പക്ഷം തുടര്‍നടപടികളുമായി താന്‍ മുന്നോട്ടുപോവുമെന്ന ബാബുവിന്റെ ആശങ്ക കൂടി ഇതിലുണ്ട്.
ഇതുമൂലം തനിക്കുണ്ടായ മാനനഷ്ടത്തിന് പരിഹാരമായി ഒരുകോടി രൂപ നല്‍കുകയോ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ കേസായി കോടതിയെ സമീപിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT