Flash News

കെ ബാബുവിനെതിരായ വിധി രണ്ടുമാസത്തേക്ക് മരവിപ്പിച്ചു, രാജി പിന്‍വലിക്കില്ല

കൊച്ചി : മുന്‍ മന്ത്രി കെ ബാബുവിനെതിരെ ബാര്‍ കോഴകേസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. വിജിലന്‍സ് കോടതിയുടെ വിധി അനവസരത്തിലുള്ളതും തിടുക്കപ്പെട്ടുള്ളതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രണ്ടുമാസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിട്ടുള്ളത്. മന്ത്രിബാബുവിനെതിരായ ക്വിക്ക് വെരിഫിക്കേഷന്‍ പത്തുദിവസത്തിനകം പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടു.
വിജിലന്‍സ് കോടതിവിധിക്കെതിരെ ബാബു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.
അതേസമയം കോടതിവിധിയില്‍ സന്തോഷമുണ്ടെങ്കിലും രാജി പിന്‍വലിക്കില്ലെന്ന്് കെ ബാബു പറഞ്ഞു.
Next Story

RELATED STORIES

Share it