World

കെ പി ശര്‍മ ഓലി നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കെ പി ശര്‍മ ഓലിയെ നേപ്പാള്‍ പ്രധാനമന്ത്രിയായി നിയമിച്ചു. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ഓലി നേതൃത്വം നല്‍കുന്ന സഖ്യം വന്‍ ഭൂരിപക്ഷം നേടിയിരുന്നെങ്കിലും പാര്‍ലമെന്റിന്റെ ഉപരിസഭയിലെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഫലം പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ഓലിയുടെ സത്യപ്രതിജ്ഞ വൈകുകയായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഉപരിസഭാ തിരഞ്ഞെടുപ്പിലും ഓലിയുടെ ഇടതുസഖ്യം ഭൂരിപക്ഷം നേടിയിരുന്നു.
പ്രധാനമന്ത്രിയായിരുന്ന ഷേര്‍ ബഹദൂര്‍ ദുബെ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് ബിന്ധ്യ ദേവി ഭണ്ഡാരി പ്രാധാനമന്ത്രിയായി ഓലിയെ നിയമിക്കുകയായിരുന്നു. വ്യാഴാഴ്ച ഓലി സത്യപ്രതിജ്ഞചെയ് അധികാരമേല്‍ക്കുമെന്നു പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. ചൈന അനുകൂല നിലപാടുള്ള നേതാവാണ ് ഓലി.
രാജഭരണത്തെ ശക്തമായി എതിര്‍ത്തിരുന്ന ഓലി 14 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. രാജ്യത്ത് പുതിയ ഭരണഘടന നിലവില്‍ വന്ന ശേഷം 2015 ഒക്ടോബര്‍ 11 മുതല്‍ 2016 ആഗസ്ത് മൂന്നുവരെ ഓലി പ്രധാനമന്ത്രിയായിരുന്നു. ഇടതുമുന്നണി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 275ല്‍ 174 സീറ്റും നേടിയിരുന്നു.
ഉപരിസഭയിലും 39 സീറ്റുകളോടെ ഇടതുമുന്നണി ഭൂരിപക്ഷം നേടി.


Next Story

RELATED STORIES

Share it