kasaragod local

കെ പി കുഞ്ഞിക്കണ്ണന് വെല്ലുവിളിയായി ജയിംസ് പന്തമ്മാക്കല്‍ തൃക്കരിപ്പൂരില്‍ യുഡിഎഫ് വിയര്‍ക്കുന്നു

തൃക്കരിപ്പൂര്‍: നിയോജക മണ്ഡലത്തില്‍ ജനാധിപത്യ വികസന മുന്നണി സ്ഥാനാര്‍ഥി ജയിംസ് പന്തമ്മാക്കല്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് യുഡിഎഫിന് തലവേദനയാകുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജയിംസ് പന്തമ്മാക്കലിനെ കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ജനാധിപത്യ വികസന മുന്നണി രൂപീകരിക്കുകയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് നേടി അധികാരത്തില്‍ വരികയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പില്‍ ഉറച്ചുനിന്നിരുന്ന ജയിംസ് പന്തമ്മാക്കല്‍ കെ കരുണാകരന്റെ അനുയായിരുന്നു. കെ പി കുഞ്ഞിക്കണ്ണനും ചേര്‍ന്ന് ഡിഐസിയുടെ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ സജീവമാക്കുന്നതിനും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കെപിസിസിയുടെ അന്വേഷണ തലവനായ പി രാമകൃഷ്ണന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ കെപിസിസി സസ്‌പെന്റ് ചെയ്തത്. എന്നാല്‍ ഐ ഗ്രൂപ്പും സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ കാര്യമായി പ്രവര്‍ത്തിച്ചില്ലെന്ന പരാതി ജയിംസിനുണ്ട്.
മണ്ഡലം പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ കുഞ്ഞിരാമന്‍ അയ്യായിരത്തില്‍പരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ കെ വി ഗംഗാധരനോട് വിജയിച്ചത്. എന്നാല്‍ കരുത്തനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കെ പി കുഞ്ഞിക്കണ്ണനെ തന്നെ രംഗത്തിറക്കിയത്. എസ്ഡിപിഐക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പടന്ന, വലിയപറമ്പ, തൃക്കരിപ്പൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫിനും ഈസ്റ്റ് എളേരി ഡിഡിഎഫിനും ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി പഞ്ചായത്തുകള്‍ എല്‍ഡിഎഫിനുമാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it