Flash News

കെ പി എ മജീദിന്റെ ലേഖനത്തിനെതിരേ സിപിഎം

കണ്ണൂര്‍: മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ചില പത്രങ്ങളില്‍ എഴുതിയ ലേഖനത്തിനെതിരേ സിപിഎം. ഇരിട്ടി നഗരസഭയും പരിയാരം ഗ്രാമപ്പഞ്ചായത്തും എസ്ഡിപിഐയുടെ പിന്തുണയോടെയാണ് സിപിഎം ഭരിക്കുന്നതെന്ന ലീഗ് നേതാവിന്റെ പ്രചാരണം ശുദ്ധ അസംബന്ധമാണെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ഇരിട്ടി നഗരസഭയിലെ 33 സീറ്റുകളില്‍ 30ല്‍ സിപിഎമ്മും മൂന്നില്‍ സിപിഐയുമാണ് മല്‍സരിച്ചിരുന്നത്. 13 സീറ്റുകളില്‍ സിപിഎമ്മും മുസ്‌ലിംലീഗ് 10 സീറ്റിലും കോണ്‍ഗ്രസ്സും ബിജെപിയും അഞ്ചുവീതം സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസ്സിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ലീഗിലെ ചില അംഗങ്ങള്‍ വിട്ടുനിന്നു.
തുടര്‍ന്നാണ് സിപിഎമ്മിലെ പി പി അശോകന്‍ ചെയര്‍മാനായത്. ഇവിടെ എസ്ഡിപിഐക്ക് കൗണ്‍സിലര്‍മാരില്ല. എന്നാല്‍, 11 സീറ്റുകളില്‍ എസ്ഡിപിഐ മല്‍സരിച്ചിരുന്നു. പരിയാരം പഞ്ചായത്തില്‍ ആകെയുള്ള 18 സീറ്റില്‍ സിപിഎമ്മിന് 11ഉം മുസ്‌ലിംലീഗിന് നാലും കോണ്‍ഗ്രസ്സിന് മൂന്നും സീറ്റുകളാണുള്ളത്. ഇവിടെ എസ്ഡിപിഐ മല്‍സരിച്ചിരുന്നില്ല. തരാതരം പോലെ ആര്‍എസ്എസുമായും പോപുലര്‍ ഫ്രണ്ടുമായും വോട്ടുകച്ചവടം ചെയ്യുന്ന പാര്‍ട്ടിയാണ് ലീഗെന്നും സിപിഎം പ്രസ്താവിച്ചു.
Next Story

RELATED STORIES

Share it