കെ-ടെറ്റ് അധികയോഗ്യത : സര്‍വീസിലുള്ളവരെ ഒഴിവാക്കണമെന്ന് ആവശ്യം
BY fousiya sidheek9 Oct 2017 5:23 AM GMT
fousiya sidheek9 Oct 2017 5:23 AM GMT
കല്‍പ്പറ്റ: സ്കൂളുകളിലെ അധ്യാപക തസ്തികകളില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധികയോഗ്യതയായി ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടിഇടി) അനിവാര്യമാണെന്ന വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിന്‍വലിക്കണമെന്നും സര്‍വീസിലുള്ളവരെ ഇതില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യം. പഠിപ്പിക്കാനായി സര്‍ക്കാര്‍ നിശ്ചയിച്ച അക്കാദമിക യോഗ്യതയും പരിശീലനവും പൂര്‍ത്തിയാക്കി സര്‍വീസില്‍ പ്രവേശിച്ചതിനു ശേഷം അധിക യോഗ്യത അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അധ്യാപകരുടെ നിലപാട്. 2016 ആഗസ്ത് 30നാണ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് കെ-ടെറ്റ് യോഗ്യത വേണമെന്ന് ഉത്തരവായത്. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് ബാധകമാക്കിയിട്ടില്ലാത്ത അധികയോഗ്യത എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് മാത്രം നടപ്പാക്കുന്നതു നീതിയല്ല. ഇതിന്റെ പേരില്‍ അധ്യാപകരുടെ വേതനം നിഷേധിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അധ്യാപകര്‍ മുന്നറിയിപ്പ് നല്കി. സര്‍ക്കാര്‍ സ്കൂളിലേക്ക് പിഎസ്സി മുഖേന തിരഞ്ഞെടുക്കുന്ന അധ്യാപകര്‍ക്ക് 4 വര്‍ഷത്തിന് ശേഷമാണ് അധിക യോഗ്യത ബാധകമാക്കിയത്. പക്ഷേ, എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് 4 വര്‍ഷം മുമ്പേ നിയമം നടപ്പാക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഒരേ തസ്തികയില്‍ ഒരേ സമയം ജോലി ചെയ്യാന്‍ രണ്ടുതരം യോഗ്യത വേണമെന്നര്‍ഥം. സര്‍ക്കാര്‍-എയ്ഡഡ് വേര്‍തിരിവുണ്ടാക്കിയത് വിദ്യാഭ്യാസ വകുപ്പാണ്. ഈ ഇരട്ടത്താപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്. എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരുടെ വേതനം കെ-ടെറ്റ് അധിക യോഗ്യതയുടെ പേരില്‍ നിഷേധിക്കാനിടയാവരുതെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ പറഞ്ഞു. നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാതിരിക്കരുത്. അധ്യാപകരായ സഹപ്രവര്‍ത്തകരുടെ ആശങ്കയ്ക്ക് അറുതി വേണം. നിലവില്‍ ജോലി ചെയ്യുന്ന, പ്രമോഷന് ലഭിച്ച അധ്യാപകരുടെ വേതനവും നിയമനാംഗീകാരവും തടയുന്നതിന് പകരം സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകരെയും കെ-ടെറ്റ് അധിക യോഗ്യതയില്‍ നിന്നൊഴിവാക്കുകയാണ് വേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ കരീം, കെ സിദ്ദീഖ്, സംസ്ഥാന സമിതി അംഗം ഇ ടി റിഷാദ്, എം പി മുസ്തഫ, കെ സൈഫുദ്ദീന്, ടി കെ ഷാനവാസ്, ഷരീഫ്, എം അബൂബക്കര്‍ സംസാരിച്ചു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT